മുക്കം: മുൻകാല പ്രാബല്യമില്ലാതെ ജീവനക്കാരുടെ 39 മാസത്തെ ക്ഷാമബത്ത കുടിശ്ശിക കവർന്നെടുത്ത ഇടതു സർക്കാരിൻ്റെ നടപടികൾക്കെതിരെ. കെ.പി.എസ്.ടി.എ. മുക്കം ഉപജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കം മിനി സിവിൽ സ്റ്റേഷനു മുന്നിൽ ഉത്തരവു കത്തിക്കലും പ്രതിഷേധപ്രകടനവും നടത്തി. കെ.പി.എസ്.ടി.എ. സംസ്ഥാന സമിതി അംഗം സുധീർകുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. മുൻ സംസ്ഥാന നിർവാഹക സമിതി അംഗം ദേവസ്യ പി.ജെ. മുഖ്യ പ്രഭാഷണം നടത്തി. റവന്യൂ ജില്ലാ ജോ. സെക്രട്ടറിമാരായ ഷറീന ബി, ജെസിമോൾ കെ.വി., റവന്യൂ ജില്ലാ കൗൺസിലർ ബേബി സലീന, വിദ്യാഭ്യാസ ജില്ലാ വൈസ് പ്രസിഡൻ്റ് സിറിൽ ജോർജ്, ഉപജില്ലാ പ്രസിഡൻ്റ് ജോളി ജോസഫ് , സെക്രട്ടറി മുഹമ്മദലി ഇ.കെ., ട്രഷറർ ബിൻസ് പി. ജോൺ , ഉപജില്ലാ വൈസ് പ്രസിഡന്റ് അബ്ദു റബ്ബ് എന്നിവർ പ്രസംഗിച്ചു.
Post a Comment