Mar 19, 2024

നിറക്കൂട്ട് പഠനോത്സവം


കോടഞ്ചേരി : കോടഞ്ചേരി സെൻറ് ജോസഫ് എൽ പി സ്കൂളിൽ നിറക്കൂട്ട് പഠനോത്സവത്തിന്റെ ഭാഗമായി രുചി മേളം ഫുഡ് ഫെസ്റ്റിവലും, പുസ്തകപ്രദർശനവും നടത്തി. ചടങ്ങിൽ എച്ച്. എം ജീമോൾ.കെ സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ വാസുദേവൻ ഞാറ്റുകാലായലിൻ്റെ അധ്യക്ഷതയിൽ കൊടുവള്ളി ബി.പി.സി മെഹറലി വി.എം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൊടുവള്ളി സി.പി.സി കോഡിനേറ്റർ ആയ ലിൻസി റോബി, പി.ടി.എ പ്രസിഡൻറ് സിബി തൂങ്കുഴിയിൽ എന്നിവർ ആശംസ പ്രസംഗം നടത്തി. അധ്യാപക പ്രതിനിധി ഷിജോ ജോൺ നന്ദി പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ ഊന്നിയ കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെടുകയുണ്ടായി.  ഒന്നു മുതൽ നാലാം ക്ലാസ് വരെയുള്ള പഠന വിഷയം  സംബന്ധിച്ച ചാർട്ടുകളുടെയും, കരകൗശല വസ്തുക്കളുടെയും, പരീക്ഷണങ്ങളുടെയും പ്രദർശനം ക്ലാസുകളിൽ നടന്നു. കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും സജീവമായ പങ്കാളിത്തത്തിൽ നടന്ന ചടങ്ങിൽ ഫുഡ് ഫെസ്റ്റിവലിന്റെ വിവിധ വിഭവങ്ങൾ രുചിച്ചാണ് ഏവരും മടങ്ങിയത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only