Mar 13, 2024

പരീക്ഷാക്കാലത്തെ വരവേൽക്കാൻ രക്ഷിതാക്കൾ ഒത്തുകൂടി ; കാരശ്ശേരി സ്കൂളിലെ ഗൃഹാങ്കണ കൂട്ടായ്മകൾ വേറിട്ട മാതൃകയായി


കാരശ്ശേരി :
പരീക്ഷാക്കാലത്ത് വിദ്യാർത്ഥികളുടെയും വേനലവധിക്കാലത്ത് രക്ഷിതാക്കളുടെയും സമ്മർദങ്ങൾ ലഘൂകരിക്കാൻ കാരശ്ശേരി എച്ച് എൻ സി കെ എം എ യു പി സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി നടത്തിയ ഗൃഹാങ്കണ കൂട്ടായ്മകൾ ശ്രദ്ധേയമായി . അഞ്ച് ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരിപാടികൾ രക്ഷിതാക്കൾക്ക് അറിവും കൗതുകവും പകർന്നു.

പരീക്ഷാക്കാലത്ത് വിദ്യാർത്ഥികളുടെ പഠന കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും കുട്ടികളുടെ സമ്മർദങ്ങളെ ലഘൂകരിക്കേണ്ടതിനെക്കുറിച്ചും ക്ലാസുകളിൽ ചർച്ച ചെയ്തു. 

അവധിക്കാലത്ത് കുട്ടികൾക്ക് സ്നേഹം പകർന്ന് ജീവിതാനുഭവങ്ങളിലൂടെ ചുറ്റുപാടിനെ അറിയാനുള്ള അവസരങ്ങൾ ഒരുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

'ഗൃഹാങ്കണം : നൻമ പുക്കും കലാലയം' എന്ന പേരിൽ 5 കേന്ദ്രങ്ങളിലായി നടത്തിയ പരിപാടികളിൽ പ്രമുഖർ രക്ഷിതാക്കളുമായി സംസാരിച്ചു.

രോഹിണി പുത്രശ്ശേരി, റസലുദ്ദീൻ കെ സി സി (കാരശ്ശേരി ), ജി. അബ്ദുറഹ്മാൻ ( ചോണാട്) ,ഷിഹാബുദ്ധീൻ തരിപ്പാലപ്പറമ്പ് (കറുത്ത പറമ്പ്), കെ.പി.അബ്ദുറഹ്‌മാൻ (കക്കാട് ) എന്നിവരുടെ വീടുകളിലായി നടന്ന പരിപാടികളിൽ പി.എൻ. അജയൻ (ഡി പി ഒ കോഴിക്കോട്) മനോജ് കുമാർ ( ബി പി സി കുന്ദമംഗലം) , ബോബി ജോസഫ് , സലീം വലിയപറമ്പിൽ , ടി.പി. രാജീവ്, പി. സാദിഖലി തുടങ്ങിയവർ ചർച്ചകൾക്ക് നേതൃത്വം നൽകി.

വാർഡ് മെമ്പർമാരായ സത്യൻ മുണ്ടയിൽ, വി.പി. സ്മിത, ആമിന എടത്തിൽ, ഷാഹിന ടീച്ചർ , ഹെഡ് മാസ്റ്റർ കെ.അബ്ദുറസാഖ് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ ഉദ്ഘാടനം ചെയ്തു.

ടി. മധുസൂദനൻ , പി. സർബിന, പി.രജീഷ്, ആരിഫ സത്താർ, എൻ.എ അബ്ദുസ്സലാം തുടങ്ങിയവർ അധ്യക്ഷത വഹിച്ചു.
ടി.പി അബൂബക്കർ സ്വാഗതവും ഷാഹിർ പി.യു നന്ദിയും പറഞ്ഞു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only