മുക്കം :തേയ്ക്കുംകുറ്റി കപ്പാല -വാക്കത്തായ് വലിയത്തോട് നടപ്പാത ആറടിയോളം വീതി വരുന്ന റോഡ് മൂന്നടി വീതിയിൽ ജനങ്ങൾക്ക് നടന്നു പോകാൻ പോലും കഴിയാത്ത അവസ്ഥയിൽ ഭൂമിയുടെ ഉടമ മുള്ളുവേലി കെട്ടി സ്ഥാപിക്കുകയും നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2017 ൽ അന്നത്തെ ഭരണസമിതി പൊളിച്ചു മാറ്റുകയും അതിനെതിരെ അന്നുമുതൽ കോടതിയിൽ കിടക്കുന്ന കേസ് നാലടി വഴിയാക്കി മാറ്റി ഗ്രാമപഞ്ചായത്ത് അറിയാതെയും ഭരണസമിതി ചർച്ച ചെയ്യാതെയും എട്ടാം വാർഡ് മെമ്പറും പഞ്ചായത്ത് സെക്രട്ടറിയും ഒത്തു കളിച്ചുകൊണ്ട് കേസ് ഒത്തുതീർപ്പാക്കുവാൻ വേണ്ടി മീഡിയേഷൻ സെന്ററിൽ പോയി പോയി ഒപ്പിട്ടു കൊടുത്തു അതിനെതിരെ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര താമരശ്ശേരി മുൻസിഫ് കോടതിക്ക് മുമ്പാകെ ഗ്രാമപഞ്ചായത്ത് അറിയാതെയാണ് ഈ ഒത്തുതീർപ്പ് നടന്നത് എന്നും ഈ വിഷയം ഒത്തുതീർപ്പാക്കുവാൻ വേണ്ടി പഞ്ചായത്ത് ഭരണസമിതി യോഗം ചേർന്നിട്ടില്ല എന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെയും വാർഡ് മെമ്പറെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും കോടതിയിൽ കത്ത് കൊടുക്കുകയും ചെയ്തു അതിന്റെ അടിസ്ഥാനത്തിൽ വാർഡ് മെമ്പറും പഞ്ചായത്ത് സെക്രട്ടറി നടത്തിയ ഒത്തുകളി ജനം അറിയുകയുണ്ടായി അത് മറച്ചു വെക്കുവാൻ വേണ്ടിയാണ് ഭരണസമിതി യോഗത്തിൽ നിന്ന് പ്രതിപക്ഷ മെമ്പർമാർ പ്രതിഷേധിച്ചത്, കേസുമായി ബന്ധപ്പെട്ട പതിനഞ്ചാമത്തെ അജണ്ട നിയമപദേശം തേടുന്നതിന് വേണ്ടിയാണ് മാറ്റിവെച്ചത് മെയ് 18ന് നടക്കുന്ന അടുത്ത ഹിയറിങ്ങിൽ പുതിയ വക്കീലിനെ വച്ചുകൊണ്ട് നേരിടുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ അറിയിച്ചു
Post a Comment