Mar 11, 2024

രണ്ടാം വാർഡിൽ ജംഷീദ് ഒളകരയുടെ "ജനഹിതം" ഗൃഹ സമ്പർക്ക പരിപാടിക്ക് തുടക്കമായി .


മുക്കും:വാർഡിലെ ജനങ്ങളെ കേൾക്കുക, അവരുടെ ആവശ്യങ്ങൾ എന്തൊക്കെയാണ്, വാർഡിൽ പൊതുവായി നടപ്പാക്കേണ്ട വികസന പദ്ധതികൾ എന്തൊക്കെയാണ് എന്നിവ അറിയുന്നതിനും മുഴുവൻ ജനങ്ങളുടെയും അഭിപ്രായ നിർദ്ദേശങ്ങൾ ക്രോഡീകരിച്ച് പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് "ജനഹിതം" എന്ന പേരിൽ ഗൃഹ സമ്പർക്ക പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടിയുടെ ഉൽഘാടന കർമ്മം കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിതാ രാജൻ നിർവ്വഹിച്ചു. ചടങ്ങിൽ ടി. പി. ജബ്ബാർ സ്വാഗതം പറഞ്ഞു. ടി. കെ. സുധീരൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റുമായ ജംഷീദ് ഒളകര പരിപാടിയുടെ ഉദ്ദേശ ലക്ഷ്യങ്ങളെ പറ്റി വിശദീകരിച്ചു. ശ്രീനിവാസൻ കാരാട്ട്, എ. പി. മുരളീധരൻ മാസ്റ്റർ, കൃഷ്ണൻ കുട്ടി മാസ്റ്റർ കാരാട്ട്, പി. പ്രേമദാസൻ, മജീദ് വെള്ളലശ്ശേരി, . കേ.പി. രാഘവൻ മാസ്റ്റർ അത്തോളി കുഞ്ഞിമുഹമ്മദ്, റജീന കിഴക്കെയിൽ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അനിൽ കാരാട്ട് ചടങ്ങിൽ നന്ദി പറഞ്ഞു. നിഷാദ് വീച്ചി, മുജീബ് കെ. പി , ശശി മാംകുന്നുമ്മൽ, എ. പി. ഉമ്മർ, ചതുക്കൊടി മുഹമ്മദ്, അനീഷ് പള്ളിയാളി, ശംസുദ്ധീൻ പന്തപ്പിലാക്കൽ, ഗീത ടി. പി., സുജാത എം.പി., ഒ. റഫീഖ് , മുഹാജിർ, റാഷിദ്, ഷാജഹാൻ കീലത്ത്, റാജിദ് സി., തുടങ്ങിയവർ നേതൃത്വം നൽകി. വാർഡിലെ മുഴുവൻ വീടുകളിലും ഗ്രാമ പഞ്ചായത്തിൻ്റെയും വാർഡ് മെമ്പറുടെയ്യും പ്രവർത്തനത്തെപറ്റി അഭിപ്രായ നിർദ്ദേശങ്ങൾ ജനങ്ങളിൽ നിന്ന് എഴുതി വാങ്ങുന്നതിനായി 8 ചോദ്യങ്ങൾ അടങ്ങിയ അഭിപ്രായ സർവേ ഫോറം നൽകിയാണ് ജനഹിതം" പുരോഗമിക്കുന്നത് . രാവിലെ 7 മണിക്ക് തുടങ്ങിയ ഉൽഘാടന ചടങ്ങും തുടർന്ന് നടന്ന ഗൃഹ സമ്പർക്ക യാത്രയും ജന ബാഹുല്യം കൊണ്ട് സമ്പന്നമാവുകയും വാർഡിലെ ജനങ്ങൾ ഒറ്റക്കെട്ടായി ജംഷീദ് നൊപ്പം ആണെന്ന് തെളിയിക്കുന്ന ചടങ്ങായി മാറുകയും ചെയ്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only