Mar 6, 2024

ന്യൂട്രിമിക്സ് യൂണിറ്റുകളിൽ യന്ത്രോപകരണങ്ങൾ സ്ഥാപിച്ചതിന്റെ ജില്ലാ തല ഉദ്ഘാടനവും ISO പ്രഖ്യാപനവും ന്യൂട്രി ബൂസ്റ്റ് വിറ്റാ മാം എന്നീ ഉൽപ്പന്നങ്ങളുടെ വിപണി സമാരംഭവും നടത്തി.


കൂടരഞ്ഞി : കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2023 - 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി 20 ലക്ഷം രൂപ വകയിരുത്തി ജില്ലയിലെ 8 ന്യൂട്രിമിക്സ് യൂണിറ്റുകളിൽ ടെക്നോളജി അപ്ഗ്രഡേഷന്റെ ഭാഗമായി ആധുനിക യന്ത്രോപകരണങ്ങൾ സ്ഥാപിച്ചതിന്റെ ജില്ലാതല ഉദ്ഘാടനവും ഐഎസ്ഒ പ്രഖ്യാപനവും കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ ബഹു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി കക്കാടംപൊയിൽ നവജീവൻ ന്യൂട്രി മിക്സ് യൂണിറ്റിൽ വച്ച് നിർവഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ മുഖ്യപ്രഭാഷണം നടത്തി. ന്യൂട്രി മിക്സ് യൂണിറ്റുകളുടെ പുതിയ ഉൽപ്പന്നങ്ങളായ ന്യൂട്രി ബൂസ്റ്റ്, വിറ്റാ മാം എന്നിവയുടെ വിപണി സമാരംഭം കുറിച്ചു കൊണ്ട് ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി. പി.. ജമീല സംസാരിച്ചു. വാർഡ്‌ മെമ്പർ സീന ബിജു സ്വാഗതം ആശംസിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ജോസ്, ഷോപ്സ്& കൊമേർഷ്യൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി കെ വി പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, ബിന്ദു ജയൻ, കൂടരഞ്ഞി സി.ഡി.എസ്. ചെയർപേഴ്സൺ ശ്രീജ മോൾ കെ. ആർ, ജില്ലാ പ്രോഗ്രാം മാനേജർ ശ്രീഹരി, ന്യൂട്രി മിക്സ് സ്റ്റേറ്റ് കൺസോർഷ്യം പ്രസിഡന്റ് ഉമ്മു സൽ‍മ, കുടുംബശ്രീ സി.ഡി.എസ്. ഭാരവാഹികൾ, അംഗനവാടി ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, ന്യൂട്രി മിക്സ് ജില്ലാ കൺസോർഷ്യം അംഗങ്ങൾ എന്നിവരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ന്യൂട്രിക്സ് കോഴിക്കോട് ജില്ലാ കൺസോർഷ്യം സെക്രട്ടറി അജിതകുമാരി നന്ദിയും പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only