Mar 6, 2024

സ്കൂൾ വാർഷികം - ZENESTA -2K24


കോടഞ്ചേരി: സെന്റ് ജോസഫ് എൽ പി സ്കൂളിന്റെ  വാർഷികം ZENESTA -2K24 മാർച്ച് 5 ചൊവ്വാഴ്ച സ്കൂൾ അങ്കണത്തിൽ വെച്ച് നടത്തി. സ്കൂൾ മാനേജർ റവ. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിന്റെ ഉദ്ഘാടനം കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  അലക്സ് തോമസ്  ചെമ്പകശ്ശേരി നിർവഹിച്ചു.ചടങ്ങിൽ അധ്യാപക പ്രതിനിധി ഷിജോ ജോൺ സ്വാഗതവും റവ ഫാ ജോസഫ് വർഗ്ഗീസ് പാലക്കാട്ട് (കോർപറേറ്റ് മാനേജർ) മുഖ്യ പ്രഭാഷണവും നടത്തി.തുടർന്ന് 31 വർഷത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന HM ജീമോൾ ടീച്ചർക്ക്  കോർപറേറ്റ്മാനേജർ ഉപഹാര സമർപ്പണം നടത്തി. മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയായ സാമുവൽ ആൻ്റണിയും ടീച്ചർക്ക് ഉപഹാരം സമർപ്പിച്ചു. വാർഡ് മെമ്പർ   വാസുദേവൻ ഞാറ്റുകാലയിൽ,താമരശ്ശേരി AEO  സതീഷ് കുമാർ,സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ  വിൽസൺ ജോർജ്, സെന്റ് ജോസഫ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ വിജോയ് തോമസ് ,പിടിഎ എക്സിക്യൂട്ടീവ് അംഗം റോക്കച്ചൻ സ്കൂൾ ലീഡർ ആദികേശവ് എന്നിവർ ആശംസകൾ അറിയിച്ചു.ദീർഘകാലത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് PTA എക്സിക്യൂട്ടീവ് അംഗങ്ങളായ റോക്കച്ചൻ, സെബാസ്റ്റ്യൻ എന്നിവരെ ആദരിച്ചു.തുടർന്ന് HM ജീമോൾ ടീച്ചർ മറുപടി പ്രസംഗം നടത്തി.വിദ്യാർത്ഥികൾക്കുള്ള എൻഡോമെന്റ് വിതരണവും കുട്ടികളുടെ കലാസന്ധ്യയും നടന്നു. അധ്യാപക പ്രതിനിധി  അരുൺ ജോസഫ് നന്ദി

അറിയിച്ചു.
സ്കൂൾ വാർഷികത്തിന്റെ വീഡിയോ St. Josephs LP School kodenchery എന്ന യൂട്യൂബ് ചാനലിൽ ലഭ്യമാണ്..

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only