Apr 4, 2024

ഓഡിയും ട്രാക്ടറും അടക്കം സുരേഷ് ഗോപിക്ക് 8 വാഹനങ്ങള്‍, 4 കേസുകള്‍; തിരുനെല്‍വേലിയില്‍ കൃഷി ഭൂമി

 
തൃശൂര്‍: നടനും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്കെതിരെയുള്ള നാല് കേസുകള്‍, ഇന്നലെ സുരേഷ് ഗോപി കളക്ടറും വരണാധികാരിയുമായ വിആര്‍ കൃഷ്ണയ്ക്ക് മുമ്പ് സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയ്‌ ക്കൊപ്പമാണ് വ്യക്തിവിവരങ്ങള്‍ ഉള്ളത്.


വനിതയോട് രോഷാകുലനായി പെരുമാറിയത് അടക്കമാണ് നാല് കേസുകള്‍ സുരേഷ് ഗോപിക്കെതിരെയുള്ളത്.

പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്നും, അതോടൊപ്പം വാഹനം രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടുമാണ് രണ്ട് കേസുകള്‍ ഉള്ളത്. മൂന്നാമത്തെ കേസില്‍ ഗതാഗത തടസപ്പെടുത്തി ഒത്തുച്ചേര്‍ന്നതിന് തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലാണ് മൂന്നാമത്തെ കേസുള്ളത്. രണ്ട് കേസുകള്‍ സിബിസിഐഡിയിലാണ് ഉള്ളത്.

അതേസമയം മുന്‍ എംപി കൂടിയായ സുരേഷ് ഗോപിയുടെ കൈവശം പണമായി ഉള്ളത് 44000 രൂപയാണ് ഉള്ളത്. 68 ലക്ഷം വിവിധ പദ്ധതികളില്‍ നിക്ഷേപിച്ചിട്ടുണ്ട്. മൊത്തം 1025 ഗ്രാം സ്വര്‍ണവും നിക്ഷേപത്തില്‍ വരും. ഇതിന്റെയെല്ലാം മൊത്തം മൂല്യം 4.75 കോടി രൂപ വരും. ആകെ എട്ട് കോടി രൂപ മൂല്യമുള്ള സ്ഥാവര ആസ്തിയുണ്ട്.

61 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്നാണ് നാമനിര്‍ദേശ പത്രികയിലെ വ്യക്തിവിവരത്തില്‍ പറയുന്നത്. അതേസമയം സ്വന്തമായി രണ്ട് കാരവാനുകള്‍ അദ്ദേഹത്തിനുണ്ട്. മൊത്തം എട്ട് വാഹനങ്ങളാണ് അദ്ദേഹത്തിനുള്ളത്. അതില്‍ ഓഡി കാറും, ട്രാക്ടറും വരും. സ്വന്തമായി കൃഷി ഭൂമി അടക്കമുള്ള കാര്യങ്ങളും പരാമര്‍ശിക്കുന്നുണ്ട്.

തമിഴ്‌നാട്ടിലെ തിരുനെല്‍വേലയില്‍ 82.4 ഏക്കറും സെയ്താപേട്ടില്‍ 40 സെന്റ് കൃഷി ഭൂമിയും നടനുണ്ട്. ഭാര്യ രാധികയ്ക്ക് ദേവികുളം, ആലുവ, തിരുനെല്‍വേലി എന്നിവിടങ്ങളിലും കൃഷി ഭൂമിയുണ്ട്. കൈവശം 32000 രൂപയും, 1050 ഗ്രാം സ്വര്‍ണവുമാണ് ഉള്ളത്. ഭാര്യയുടെ പേരിലും കാരവാന്‍ ഉണ്ട്.

അതേസമയം 2023-24ലെ ആദായ നികുതി അടച്ചത് പ്രകാരം സുരേഷ് ഗോപിക്ക് 4.39,68960 രൂപയും ഭാര്യക്ക് 4,13580 രൂപയും മകള്‍ ഭാവ്‌നിക്ക് 11,17170 രൂപയുമാണ് വരുമാനമുള്ളത്. അതേസമയം വിവരണത്തില്‍ സുരേഷ് ഗോപി സിനിമാ നടനാണെന്നും ഭാര്യ പിന്നണി ഗായികയാണെന്നുമുണ്ട്. തൃശൂര്‍ ജില്ലയിലെ നെട്ടിശ്ശേരി മഹാദേവ ടെംപിള്‍ റോഡ് ഭരത് ഹെറിറ്റേജ് എന്ന വിലാസത്തിലാണ് സുരേഷ് ഗോപിക്ക് വേണ്ടി പത്രിക നല്‍കിയത്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only