മുക്കം:കാരശ്ശേരി വല്ലാത്തായിപാറയിൽ ഇന്നലെ പുലർച്ചെ വീട്ടമ്മയുടെ കണ്ണിലേക്ക് മുളകു പൊടി എറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമിച്ച കേസിൽ ഒരാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.ഇന്നലെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയ പുലർച്ചെ നോമ്പിന് വേണ്ടി അത്താഴം കഴിക്കാൻ അടുക്കള ഭാഗത്തത്തെ വാതിൽ തുറന്നു വർക്ക് ഏരിയയിലേക്ക് എത്തിയപ്പോഴായിരുന്നു കണ്ണിലേക്ക് മുളകു പൊടി എറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമം നടന്നത്.
വീട്ടമ്മയുടെ സമയോചിതമായ ഇടപെടലു കൊണ്ട് മാല അപഹരിക്കാൻ കഴിഞ്ഞില്ല.വീട്ടമ്മയുടെ പരാതിയിൽ മുക്കം പോലീസ് അന്വേഷണം ആരംഭിച്ച മണിക്കൂറുകൾക്കമാണ് പ്രതിയെ പിടികൂടിയത്.കൂടരഞ്ഞി കോലോത്തുംകടവ് പാലക്കത്തൊടി ജംഷീദാണ് പിടിയിലായത്.കോടഞ്ചേരി,കൊടുവള്ളി,ബാലുശ്ശേരി സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളിൽ പ്രതിയാണെന്നും നിരവധി തവണ ജയിൽ ശിക്ഷ അനുഭവിച്ച ആൾ ആണെന്നും പോലീസ് പറഞ്ഞു.സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കെ.വി സബ് ഇൻസ്പെക്ടർ വിനോദ് കെ,സിപിഒമാരായ അബ്ദുറഷീദ്,ഷിബു,അനീസ്,അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി
റിപ്പോർട്ട് :ഫാസിൽ തിരുവമ്പാടി
Post a Comment