Apr 9, 2024

ചെമ്പുകടവ് പാലം: അനാസ്ഥയിൽ യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു


കോടഞ്ചേരി :
കോടികൾ മുടക്കി നിർമ്മിച്ച ചെമ്പുകടവ് പാലം സർക്കാർ അനാസ്ഥ മൂലം അപ്രോച്ച് റോഡ് നിർമ്മിക്കാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നടപടിയിലും തിരുവമ്പാടി എംഎൽഎയുടെ അനാസ്ഥയിലും പ്രതിഷേധിച്ച് മണ്ഡലം യുഡിഎഫ് കമ്മിറ്റി ചെമ്പ് കടവ് പാലത്തിൽ വെച്ച് പ്രതിഷേധിച്ചു.

 പഴയ വിസിബി കാലപ്പഴക്കത്താൽ തകർന്നു  ചെമ്പുകടവിലെ നിലവിലെ പാലത്തിലൂടെയുള്ള ഗതാഗതം അപകടകരമായിട്ടും നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജന സമരം യുഡിഎഫ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.

 കർഷക കോൺഗ്രസ്  സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ട് മല റീത്ത് വെച്ച് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.

 യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് അധ്യക്ഷത വഹിച്ചു.
 മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജോസ് പെരുമ്പള്ളി,
 യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, കുഞ്ഞഹമ്മദ് മുഹാവളപ്പിൽ, വനജ വിജയൻ,  ജോസ് പൈക, ബാബു പട്ടരാട്, സജി നിരവത്ത്, ഷിജു കൈതക്കുളം, ജോർജ് പുത്തൻപുര, ഫ്രാൻസിസ് മുണ്ടാട്ടിൽ, ബേബിച്ചൻ വട്ടു കുന്നേൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only