Apr 10, 2024

സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു ജീപ്പ് കത്തി നശിച്ചു


നാദാപുരം മുടവന്തേരിയിൽ സ്‌ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു ജീപ്പ് കത്തി നശിച്ചു. ഉണ്ട പള്ളിയുടെ സമീപം പടക്കങ്ങൾ കൊണ്ട് വന്ന ജീപ്പാണ് പടക്കം കത്തിച്ചു എറിഞ്ഞതിനിടയിൽ കത്തിയത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചു



യുഡിഎഫ് കേന്ദ്രത്തിലെ ഉഗ്ര സ്ഫോടനം സമഗ്ര അന്വേഷണം നടത്തുക. എൽ ഡി എഫ്.

നാദാപുരം : തൂണേരി മുടവന്തേരിയിലുണ്ടായ ഉഗ്ര സ്ഫോടനത്തെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൽ ഡി എഫ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് യുഡിഎഫിന് ഏറെ സ്വാധീനമുള്ള ആവടിമുക്കിന് സമീപം ജീപ്പിൽ ഉഗ്ര സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. സ്ഫോടനത്തിന് മുമ്പ് എയർപോർട്ട് റോഡിലെ ആവടിമുക്കിൽ റോഡിൽ വാഹനങ്ങൾ തടസ്സപ്പെടുത്തി വ്യാപകമായി പടക്കങ്ങൾ പൊട്ടിച്ചു പ്രകോപനം സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആളൊഴിഞ്ഞ സ്ഥലത്ത് ജീപ്പിൽ വൻ സ്ഫോടനം നടന്നത്. സ്ഫോടനത്തിൽ പലർക്കും പരിക്കു പറ്റിയതായി സൂചനയുണ്ട്. തിരഞ്ഞെടുപ്പ് അടുത്തു വരുന്നതിനിടയിൽ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന നാദാപുരം മേഖലയിൽ സംഘർഷം സൃഷ്ടിക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത് അപലപനീയമാണ്.ആത്മസംയനത്തോടെ മുഴുവൻ ജനങ്ങളും സമാധാന അന്തരീക്ഷം നിലനിർത്താൻ രംഗത്തുണ്ടാകണമെന്നും എൽഡിഎഫ് കൺവീനർ പി പി ചാത്തു പ്രസ്താവനയിൽ പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only