Apr 12, 2024

മലയോരത്ത് പുതുചരിത്രം രചിക്കാൻ മിസ്റ്റി മെഡോസ്


തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി മലയോര മേഖലകളുടെ സാമൂഹിക സാംസ്കാരിക രംഗത്ത് പുതിയ മുന്നേറ്റങ്ങൾ കുറിക്കുവാനുള്ള ലക്ഷ്യമിട്ടുകൊണ്ട് റോട്ടറി ക്ലബ് മിസ്റ്റിമെഡോസ് തിരുവമ്പാടി രൂപീകരിച്ചു. തിരുവമ്പാടി പ്രിയദർശിനി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് റോട്ടറി ഡിസ്ട്രിക്ട് 3204 ഗവർണ്ണർ ഡോ :സേതു ശിവശങ്കർ പുതിയ ക്ലബ്ബിന്റെ രൂപീകരണ കർമ്മം നിർവ്വഹിച്ചു. മുൻ ഗവർണ്ണർ ശ്രീധരൻ നമ്പ്യാർ, അസിസ്റ്റന്റ് ഗവർണർ വിജോഷ്  കെ. ജോസ്, ഡി.ജി.എൻ.ഡി. മോഹൻദാസ്  മേനോൻ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലിസി മാളിയേക്കൽ, തിരുവമ്പാടി പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് തോമസ് വലിയപറമ്പൻ തുടങ്ങി നിരവധി സാമൂഹിക സാംസ്കാരിക നേതാക്കളും വിവിധ റോട്ടറി ക്ലബ്ബുകളിൽ നിന്നുള്ള ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു. 



പ്രഥമ പ്രസിഡണ്ടായി പി.ടി. ഹാരിസ്, സെക്രട്ടറിയായി ഡോ. ബെസ്റ്റി ജോസ്, ട്രഷററായി എം. റ്റി ജോസഫ്  എന്നിവർ ചുമതലയേറ്റു. പുതിയ ക്ലബ്ബ് രൂപീകരണത്തിന് ചുക്കാന്‍പിടിച്ച ഡോ. സന്തോഷ് സ്കറിയ, റെജി മത്തായി എന്നിവരെ ചടങ്ങിൽ പ്രത്യേകമായി അഭിനന്ദിച്ചു. 

തിരുവമ്പാടിയുടെ അക്കാദമിക സാമൂഹിക രംഗങ്ങളിലെ പുതുതാരകവും തിരുവമ്പാടി സക്സസ്സ് ഗാർട്ടൻ ഭാഷാ പരിശീനകേന്ദ്രം ഡയറക്ടറുമായ ചിന്റു രാജു മതിച്ചിപ്പറമ്പിലിനെ ചടങ്ങിന്റെ ഭാഗമായി മെമെന്റോയും പ്രശസ്തിപത്രവും പൊന്നാടയും നൽകി ആദരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only