വയനാട് :വൈത്തിരിയിൽ കാറും ബസ്സും കൂട്ടിയിടിച്ച് അപകടത്തിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും ഉൾപ്പെടെ മൂന്ന് പേർ മരണപ്പെട്ടു. പരിക്കേറ്റ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കാറും ബാഗ്ലൂരിലേക്ക് പോകുന്ന ബസ്സും ആണ് അപകടത്തിൽ പെട്ടത്.
വണ്ടിയിലുണ്ടായിരുന്ന പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. രണ്ടാളുടെ മൃതദേഹം കൈനാട്ടി ജനറൽ ഹോസ്പിറ്റലിലും ഒരാളുടെ മൃതദേഹം വൈത്തിരി ഹോസ്പിറ്റലിലും ആണുള്ളത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേ ഉള്ളൂ.
Post a Comment