താമരശ്ശേരി: തൻ്റെ ഫോട്ടോ എഡിറ്റ് ചെയ്ത് നവ മാധ്യമങ്ങളായ ഫെയ്‌സ്ബുക്കിലും, വാട്‌സാപ്പിലും, ഇൻസ്ററഗ്രാമിലും വ്യാജ ഐഡി ഉണ്ടാക്കി പ്രചരിപ്പിച്ച് ഭർത്താവിൻ്റെ ബന്ധുക്കൾ പണം സമ്പാദിക്കുന്നതായി യുവതിയുടെ പരാതി.
പുതുപ്പാടി വെണ്ടേക്കുംചാൽ സ്വദേശിനിയായ 20കാരിയാണ് താമരശ്ശേരി പോലീസിൽ പരാതി നൽകിയത്.
ആൽബം തയ്യാറാക്കാനാണ് എന്ന് പറഞ്ഞ് കൈക്കലാക്കിയ ഫോട്ടോകളാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത് എന്നാണ് പരാതി. മുക്കം സ്വദേശികളായ രണ്ടു പേർക്കെതിരെ താമരശ്ശേരി പോലീസ് IPC 1860/ 406,420,465,468,471, ।T ACT 66 Dവകുപ്പുകൾ പ്രകാരം
കേസെടുത്തു.
Post a Comment