തൊടുപുഴ: എസ്.എൻ.ഡി.പി യോഗം മുൻ പ്രസിഡന്റ് അഡ്വ. സി.കെ. വിദ്യാസാഗറിന്റെ മകളും കോഴിക്കോട് നടക്കാവ് നെടുങ്ങാടി ഗാർഡൻസ് റോഡിൽ ധന്യ വീട്ടിൽ ഡോ. സുരേഷ് ബാബുവിന്റെ ഭാര്യയുമായ ഡോ. ധന്യ സാഗർ (44) നിര്യാതയായി.
അർബുദ ബാധയെ തുടർന്ന് ഒന്നര വർഷത്തിലേറെയായി ചികിത്സയിലായിരുന്നു.
ഇന്നലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കോഴിക്കോട് നടക്കാവിൽ എസ്ബി ഡെന്റൽ ക്ലിനിക് നടത്തുകയായിരുന്നു.
മാതാവ്: പരേതയായ ആനന്ദവല്ലി.
ഏകമകൾ: ഗൗരി സുരേഷ്.
സഹോദരങ്ങൾ: ഡോ. സൗമ്യ സാഗർ, പരേതനായ സന്ദീപ് സാഗർ, അഡ്വ. മിഥുൻ സാഗർ, രോഹിണി സാഗർ.
സംസ്കാരം ഇന്ന് ഞായറാഴ്ച ഉച്ചക്ക് 12ന് തൊടുപുഴ ടൗണിലെ അമ്പലം റോഡിലുള്ള ചെങ്ങാങ്കൽ വീട്ടുവളപ്പിൽ.
Post a Comment