മുക്കം;കാരശ്ശേരിയിൽ ഇന്ന് പുലർച്ചെ അത്താഴത്തിന് ഭക്ഷണം പാകം ചെയ്യുന്നതിന് അടുക്കളു ഭാഗത്ത് എത്തിയ വീട്ടമ്മയുടെ കണ്ണിൽ മുളകു പൊടി എറിഞ്ഞു മാലപൊട്ടിക്കാൻ ശ്രമം. കാരശ്ശേരി വല്ലാത്തായിപാറയിൽ ആണ് സംഭവം. കാവുങ്ങൽ അസീസിന്റെ ഭാര്യ സഫിയ ഇന്ന് പുലർച്ചെ നോമ്പിന് അത്താഴം ഒരുക്കാൻ അടുക്കള ഭാഗത്തെവാതിൽ തുറന്നു വർക്ക് ഏരിയയിലേക്ക് എത്തിയപ്പോൾ ആയിരുന്നു സംഭവം. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post a Comment