Apr 3, 2024

അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ദുർഗന്ധം; സിആർ നീലകണ്ഠനും സംഘവും സന്ദര്‍ശനം നടത്തി.


താമരശ്ശേരി :അറവുമാലിന്യ സംസ്കരണ ഫാക്ടറിയിലെ ദiർഗന്ധം മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിസ്ഥിതി പ്രവർത്തകർ സ്ഥലം സന്ദർശിച്ചു.


മണ്ണും വിണ്ണും ജലവും മലിനമാക്കി നാലു വര്‍ഷത്തിലധികമായി പൊതുജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കിയ കട്ടിപ്പാറ പഞ്ചായത്തിലെ ഇറച്ചിപ്പാറയിൽ പ്രവര്‍ത്തിക്കുന്ന ഫ്രഷ്‌കട്ട് എന്ന കോഴി മാലിന്യ സംസ്‌ക്കരണ പ്ലാന്റിലെ ദുർഗന്ധം മൂലം ദുരിതമനുഭവിക്കുന്ന കരിമ്പാലക്കുന്ന് അടക്കമുള്ള പ്രദേശങ്ങളിൽ  പരിസ്ഥിതി പ്രവര്‍ത്തകൻ സിആർ നീലകണ്ഠന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവര്‍ത്തകരും വിവരാവകാശ പ്രവര്‍ത്തകരുമായ ടി.വി രാജൻ, (ജനറൽ സെക്രട്ടറി, ഗ്രീൻ മൂവ്മെന്റ് കേരളം )ഷൗക്കത്ത് അലി എരോത്ത്(ജനറൽ കൺവീനർ, ഗ്രീൻ കമ്മ്യൂണിറ്റി)ഉണ്ണികൃഷ്ണൻ തിരൂളി തുടങ്ങിയവർ സന്ദർശനം നടത്തിയത്. 


പ്ലാൻ്റിന്റെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന പ്രദേശമായ കരിമ്പാലകുന്ന് വെച്ച്  നടന്ന യോഗം   സിആർ നീലകണ്ഠൻ ഉദ്ഘാടനം ചെയ്തു, .അഹമ്മദ് കോയ കരിമ്പാലകുന്ന് സ്വാഗതം പറഞ്ഞു. കൂടത്തായി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി പ്ലസ് ടു സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ സിബി അധ്യക്ഷത വഹിച്ചു. പരിസ്ഥിതി ,വിവരാവകാശ പ്രവര്‍ത്തകരായ ടിവി രാജൻ , ഷൗക്കത്ത് അലി എരോത്ത്,ഉണ്ണികൃഷ്ണൻ തിരൂളി ,ഡിക്സൺ എറണാകുളം മുഖ്യപ്രഭാഷണം നടത്തി. അജ്മൽ ചുടലമുക്ക് പരിപാടി കോ.ഓർഡിനേറ്റ് ചെയ്തു . കെകെ മുജീബ് കൂടത്തായി നന്ദിയും പറഞ്ഞു .

വാർഡ് മെമ്പർ ചിന്നമ്മ മാത്യു , പിപി ഹാഫിസ്സുറഹ്മാന് താമരശ്ശേരി ,എം സുൽഫിക്കർ താമരശ്ശേരി ,വികെ ഇമ്പിച്ചിമോയി കൂടത്തായി (മുസ്‌ലിം ലീഗ് )ഫൈസൽ ,രാജന്‍ അമ്പലമുക്ക് (സിപിഎം )ബാലന്‍ കുട്ടി(ആംആദ്മി)ടെസ് ലി മാത്യു (ഇരൂട് സ്കൂള്‍ എച്ച് എം)
ആന്റോ കരിമ്പാലകുന്ന്,എപി ഗഫൂർ കൂടത്തായി (ദൾ)ഹുസൈൻ കൂടത്തായി (ഒഐഒപി)തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only