Apr 18, 2024

പകർച്ചവ്യാധി പ്രതിരോധം ; തിരുവമ്പാടിയിൽ ശുചീകരണം തുടങ്ങി.


തിരുവമ്പാടി:ഗ്രാമപഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി 'ആരോഗ്യ ജാഗ്രത 2024' പത്തിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി സ്ഥാപനങ്ങളിലെ ശുചീകരണം തുടങ്ങി.

തിരുവമ്പാടി വില്ലേജ് ഓഫീസിൽ നടന്ന ശുചീകരണ പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി ഗവ: ഐ ടി ഐ വിദ്യാർത്ഥികൾ, സേക്രഡ് ഹാർട്ട് ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ, ആരോഗ്യ പ്രവർത്തകർ എന്നിവർ വില്ലേജ് ഓഫീസും പരിസരവും ശുചീകരണം നടത്തി.

തിരുവമ്പാടിയിൽ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ സ്ഥാപനങ്ങൾ ശുചീകരിച്ചു. സർക്കാർ സ്ഥാപനങ്ങൾ, റേഷൻ കടകൾ , മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ശുചീകരണം നടത്തി.

ഗ്രാമ പഞ്ചായത്തിലെ 27 അങ്കണവാടികളിലും ഐ.സി.ഡി.എസ്സിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹകരണത്തോടെ അംഗൻവാടിയും പരിസരവും ശുചീകരിച്ചു. ഐസിഡിഎസ്സ് സൂപ്പർവൈസർ ചഷ്മ ചന്ദ്രൻ , അങ്കണവാടി വർക്കർമാർ , ഹെൽപ്പർമാർ എന്നിവർ നേതൃത്വം നൽകി.

തിരുവമ്പാടി വില്ലേജ് ഓഫീസിൽ നടന്ന പഞ്ചായത്ത്തല ഉദ്ഘാടന പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി അബ്രഹാം,ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ,
ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട്
സി.എം റീന,
വില്ലേജ് ഓഫീസർ കെ കോമളാംഗൻ പഞ്ചായത്ത് എച്ച് ഐ അയന , പി ആർ ഒ രഞ്ജു ജോർജ്, ഐ ടി ഐ അധ്യാപകൻ മെഹബൂബ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജിത്ത് കെ.ബി , കെ ഷാജു , സി ഡി എസ്സ് ഷീജ സണ്ണി, റേഷൻ വ്യാപാരി അബ്ദുള്ള, ആശവർക്കർ പുഷ്പവല്ലി, ഡോൺ ജോബി , ശ്രീലേഖ എന്നിവർ നേതൃത്വം നൽകി.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only