മാവൂർ: മാവൂർ അങ്ങാടിയിൽ ബസിടിച്ച് കാൽനടയാത്രക്കാരൻ മരണപ്പെട്ടു. ഇന്ന് വൈകുന്നേരം അഞ്ചരയോടെ മാവൂർ ജംഗ്ഷനിലാണ് സംഭവം. താമരശ്ശേരി കട്ടാങ്ങൽ മാവൂർ റൂട്ടിലോടുന്ന സ്വകാര്യ
ബസ്സാണ് ഭിന്നശേഷിക്കാരനായ വയോധികനെ ഇടിച്ചിട്ടത്.
കട്ടാങ്ങൽ കമ്പനിമുക്ക് ഈഗിൾ പ്ലാന്റേഷൻ കോളനിയിലെ അബ്ദുറഹിമാൻ (55)ആണ് മരണപ്പെട്ടത്. മാവൂർ പൊലീസ് സ്ഥലത്തെത്തി. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post a Comment