Apr 14, 2024

ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങൾ ഭർത്താവിന് അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി


കൊല്ലം: ചിതറയിൽ ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും ശബ്‌ദസന്ദേശവും ഭർത്താവിന് വാട്‌സ്‌ആപ്പിലൂടെ അയച്ചുകൊടുത്ത് യുവതി ജീവനൊടുക്കി.
ചിതറ കുമ്മിൾ മുള്ളാണിപ്പച്ച സ്വദേശിനി ശ്രീവിദ്യയാണ് (24) തൂങ്ങിമരിച്ചത്. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസ് നിഗമനം.

ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നെന്നാണ് ബന്ധുക്കളുടെ പരാതി
തെറ്റിമുക്കിന് സമീപമുള്ള വാടക വീടിനുള്ളിലാണ് തൂങ്ങിമരിച്ച നിലയിൽ ശ്രീവിദ്യയെ കണ്ടെത്തിയത്. മൂന്ന് വർഷം മുമ്പായിരുന്നു ചിതറ കാരിച്ചിറ സ്വദേശി ജിതിനുമായുള്ള ഇവരുടെ വിവാഹം.

മരിക്കാൻ പോവുകയാണെന്ന് അറിയിച്ച് ശ്രീവിദ്യ ജിതിന് വാട്സ്ആപ്പ് സന്ദേശം അയച്ചു. തുടർന്ന് ആത്മഹത്യാശ്രമത്തിന്റെ ചിത്രങ്ങളും അയച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only