നഗരത്തില്‍ വീണ്ടും കാട്ടുപോത്തിറങ്ങി. വെള്ളിയാഴ്ച രാവിലെ രാവിലെ ഒമ്ബതരയോടെയാണ് കല്‍പ്പറ്റ ജനമൈത്രി ജംഗ്ഷന് സമീപത്തേക്ക് കാട്ടുപോത്ത് ഓടിയെത്തിയത്. കൂസലില്ലാതെ നടന്നു നീങ്ങിയപോത്ത് ആദ്യം ജനമൈത്രി പാർക്കിലേക്കാണ് എത്തിയത്. 10 മിനിറ്റ്‌നേരം ഇവിടെ നിന്നപോത്ത് വീണ്ടും റോഡിലേക്കിറങ്ങി. പാർക്കിന്റെ വേലി ചാടി കടന്നാണ് പോത്ത് റോഡില്‍ എത്തിയത്. പോത്ത് കല്‍പ്പറ്റ ടൗണിലേക്ക് നീങ്ങാതിരിക്കാൻ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ റോഡില്‍ തടസ്സം സൃഷ്ടിച്ചു.
ഇതേ തുടർന്ന് കെ.സി.പി.എം.സിയുടെ പുറകുവശത്തെ തോട്ടത്തിലേക്ക് പോത്ത് ഓടി കയറി. പിന്നീട് ഇരുമ്ബ് പാലത്തിനു സമീപത്തെതോട് മുറിച്ചു കടന്ന് ചുഴലി ഭാഗത്തേക്ക് നീങ്ങി. പോത്ത് ജനവാസമേഖലയില്‍ തന്നെ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ തവണയാണ് കല്‍പ്പറ്റയില്‍ കാട്ടുപോത്തിറങ്ങുന്നത്. ഒരാഴ്ച മുൻപ് റാട്ടകൊല്ലിയിലും കല്‍പ്പറ്റ വാട്ടർ അതോറിറ്റി ഓഫീസ് പരിസരങ്ങളിലും കാട്ടുപോത്ത് എത്തിയിരുന്നു.
Post a Comment