കൊടിയത്തൂർ: വെസ്റ്റ് കൊടിയത്തൂർ ദാറുൽ ഹിക്കം മദ്രസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ചടങ്ങിൽ ഒന്നാം ക്ലാസിലേക്കുള്ള പുതിയ വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകുകയും ചെയ്തു. വിദ്യാർത്ഥികൾക്ക് സ്‌നേഹ മധുരം നൽകുകയുംചെയ്തു. ചടങ്ങിൽ മദ്റസ ഉസ്താദ് യൂനുസ് വാഫി സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് അമ്പലക്കണ്ടി ശരീഫ് സാഹിബ് അദ്ധ്യക്ഷത വഹിച്ചു. പുതുതായി ചേർന്ന സദർ മുഅല്ലിം അബ്ദുൽ ജലീൽ റഹ്മാനി പ്രാർഥന നിർവ്വഹിച്ചു. മദ്റസ സെക്രട്ടറി ഇഖ്ബാൽ സാഹിബ് ഉദ്ഘാടനം നിർ വഹിച്ചു. ഉസ്താദുമാരായ സ്വാദിഖ് ബാവ മുസ്ലിയാർ , ആസിഫ് മുസ്ലിയാർ , മാനേജ്മെന്റ് പ്രതിനിധികളായ പുതിയോട്ടിൽ ആലിക്കുട്ടി സാഹിബ്, ചാലക്കൽ സുലൈമാൻ , കലങ്ങോട്ട് ഹസൻ കുട്ടി സാഹിബ്, പറക്കുഴി അബ്ദുറഹ്മാൻ സാഹിബ് , ഷെബീൽ, മുനവർ അമ്പലക്കണ്ടി, നിബിൻ നാദിർ, ഫൈഹാൻ, അജ്നാസ് അമ്പലക്കണ്ടി, ഷാനിൽ,തുടങ്ങിയവർ സംസാരിച്ചു.
Post a Comment