തിരുവമ്പാടി:
ഇന്ത്യക്കായി രാഹുലിനൊപ്പം എന്ന സന്ദേശം ഉയർത്തി തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് യു.ഡി എഫ് ജനപ്രതിനിധികൾ ഗ്രാമയാത്ര സംഘടിപ്പിച്ചു.മുത്തപ്പൻ പുഴയിൽ നിന്നും ആരംഭിച്ച പ്രചരന യാത്ര മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് വാഴെപറമ്പിൽ ഉദ്ഘാടനം ചെയ്തു.
മുത്തപ്പൻപുഴ അംബേദ്ക്കർ കോളനി ആനക്കാംപൊയിൽ ടൗൺ, എലന്തുക്കടവ് തുരുത്ത്,പൊന്നാങ്കയം, പുന്നക്കൽ, മധുരമൂല, പാമ്പിഴഞ്ഞപ്പാറ തുടങ്ങിയ പ്രദേശങ്ങളിൽ രാഹുൽ ഗാന്ധിക്കായി വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള യാത്ര ആദ്യ ദിനം ഒൻപത് വാർഡുകൾ പിന്നിട്ട് പാമ്പിഴഞ്ഞപ്പാറയിൽ സമാപിച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൻ,വൈസ് പ്രസിഡൻ്റ് കെ.എ അബ്ദുറഹിമാൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി എബ്രഹാം രാജു അമ്പലത്തിങ്കൽ, മേഴ്സി പുളിക്കാട്ട്, ഷൗക്കത്തലി കൊല്ലളത്തിൽ, രാമചന്ദ്രൻ കരിമ്പിൽ, മഞ്ജു ഷിബിൻ, ലിസി സണ്ണി ഷൈനി ബെന്നി തുടങ്ങിയവർ യാത്രക്ക് നേതൃത്വം നൽകി.
Post a Comment