Apr 19, 2024

ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ മനുഷ്യ വന്യമൃഗ സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുമെന്ന്റോജി എം ജോൺ എംഎൽഎ.


കോടഞ്ചേരി: ഇന്ത്യ മുന്നണി അധികാരത്തിൽ വന്നാൽ മനുഷ്യ വന്യമൃഗ സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തി മലയോര കർഷകരെ സംരക്ഷിക്കുമെന്ന് റോജി എം ജോൺ എംഎൽഎ. വയനാട് പാർലമെന്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിയുടെ ഇലക്ഷൻ പ്രചാരണാർത്ഥം നെല്ലിപ്പൊയിൽ നടന്ന കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കാർഷിക മേഖലയുടെ സമഗ്ര പുരോഗതിക്ക് കോൺഗ്രസ് പ്രതിജ്ഞ ഭക്തമാണെന്നും കടക്കെണിയിൽ ആയ കർഷകരുടെ കാർഷിക കടങ്ങൾ എഴുതി തള്ളാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബൂത്ത് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ സാബു അണ്ണൂർ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സണ്ണി കാപ്പാട്ടുമല, യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, യുഡിഎഫ് കൺവീനർ ജയ്സൺ മേനാക്കുഴി, യുഡിഎഫ് ട്രഷറർ അബൂബക്കർ മൗലവി,മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡണ്ട് ജോസ് പെരുമ്പള്ളി, മില്ലി മോഹൻ,ശിവദാസൻ താഴെ പാലാട്ട്,ആന്റണി നീർവേലി, ജോസ് പൈക,തോമസ് പാലത്തിങ്കൽ എന്നിവർ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only