കണ്ണൂര്‍: കാണാതായ 15 കാരിയെ കൂട്ടുപുഴ പുതിയ പാലത്തിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തി.
ഉളിക്കല്‍ അറബിക്കുളം സ്വദേശിനി ദുര്‍ഗ്ഗ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കാണാതായ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെ മാക്കൂട്ടം വഴി പെണ്‍കുട്ടി പോകുന്നതായി കണ്ടവരുണ്ടായിരുന്നു.
പക്ഷേ മാക്കൂട്ടം ചെക്ക് പോസ്റ്റ് കടന്ന് പോയിട്ടില്ലാത്തതിനാല്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല.
തുടർന്ന് ബുധനാഴ്ച രാവിലെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മരണ കാരണം വ്യക്തമായിട്ടില്ല. പത്താംക്ലാസ് പരീക്ഷാ ഫലം ഇന്ന് വരാനിരിക്കെയാണ് മരണം.
രതീഷിന്റെയും സിന്ധുവിന്റെയും മകളാണ്. ദര്‍ശന, ദര്‍ശന്‍ എന്നിവര്‍ സഹോദരങ്ങളാണ്
Post a Comment