May 8, 2024

ചൂട് കൂടുന്നു. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.


കേരളത്തിൽ ചൂട് കൂടിവരുന്ന ഈ പ്രത്യേക സാഹചര്യത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട 20 ആരോഗ്യ കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിലേക്കായി  അറിയിക്കുന്നു...


(01): ദാഹം വരുന്നതു കാത്തുനിൽക്കാതെ ധാരാളം വെള്ളം കുടിക്കുക.

(02):രണ്ടു നേരം തണുത്ത വെള്ളത്തിൽ കുളിക്കുക.

(03): കുട്ടികൾ, 60 വയസ്സ് പിന്നിട്ടവർ, ജീവിതശൈലി രോഗമുള്ളവർ എന്നിവർ അനാവശ്യമായി പകൽ സമയങ്ങളിൽ പുറത്തിറങ്ങരുത്.

(04): പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ എന്നിവ ഭക്ഷണത്തിൽ ധാരാളമായി ഉൾപെടുത്തുക.

(05): മാംസാഹാരങ്ങൾ കുറഞ്ഞ അളവിൽ മാത്രം ഉപയോഗിക്കുക.

(06): തണ്ണിമത്തൻ, പപ്പായ, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ ബോധപൂർവ്വം കഴിക്കുക. 

(07): കൃത്യമ പാനീയങ്ങൾ പരമാവധി ഒഴിവാക്കുക. കുടിക്കുമ്പോൾ സുഖം തോന്നുമെങ്കിലും അത് ശരീരത്തിന് ഗുണകരമല്ല.

(08): തിളപ്പിച്ചാറിയ വെള്ളം, നാരങ്ങവെള്ളം, കഞ്ഞിവെള്ളം ഉപ്പ് ഇട്ട് ധാരാളമായി കുടിക്കുക.

(09): പുറത്തിറങ്ങിയതിന് ശേഷം വീട്ടിലേക്ക് പ്രവേശിക്കുന്ന സമയത്ത് നല്ല തണുപ്പുള്ള വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. അത് ശരീരത്തിന് പ്രതികൂലമായി ബാധിക്കും.

(10): യാത്രക്കാരായ ആളുകൾ നിർബന്ധമായും കുടിക്കുവാൻ പ്ലാസ്റ്റിക്ക് അല്ലാത്ത സുരക്ഷിതമായ കുപ്പികളിൽ (സ്റ്റീൽ, ഗ്ലാസ് കുപ്പികൾ) തിളപ്പിച്ചാറിയ വെള്ളം വീട്ടിൽ നിന്നു തന്നെകൊണ്ടുപോവുക.

*(11):* രാവിലെ 11 മണിക്കും ഉച്ചക്ക് 3 മണിക്കും ഇടയിൽ വെയിൽ കൊള്ളാതിരിക്കേണ്ടതാണ്.

*(12):* ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ സുരക്ഷിതമായ കുടിവെള്ള ലഭ്യത ഉറപ്പാക്കേണ്ടതാണ്.

*(13):* വീടുകളിലും, ജോലിചെയ്യുന്ന ഇടങ്ങളിലും റൂമുകളിൽ നല്ല വായു സഞ്ചാരം ഉണ്ടാവേണ്ടതാണ്.

*(14):* പുറത്ത് പോകുന്നവർ പ്രത്യേകിച്ച് ബൈക്ക് സ്കൂട്ടർ യാത്രികർ സൺ സ്ക്രീൻ ലേഷനുകൾ ഉപയോഗിക്കുക, നല്ല ഗുണനിലവാരമുള്ള ഹെൽമറ്റ് ഉപയോഗിക്കുക.

*(15):* തൊപ്പി, ഫുൾകൈ ഷർട്ട് ധരിക്കുക, കുട നിർബന്ധമായും ഉപയോഗിക്കുക.

*(16):* വെയിലിൽ കാർ നിർത്തിയിട്ട്  പിന്നീട് കാറിലേക്ക് കയറുമ്പോൾ മുഴുവൻ ഗ്ലാസുകളും താഴ്ത്തി ചൂടുള്ള വായുവിനെ പുറംതള്ളേണ്ടതാണ്.

*(17):* സുലഭമായി സുരക്ഷിത കുടിവെള്ളം ഉറപ്പുവരുത്തുക. 

*(18):* ചൂട് താങ്ങാൻ കഴിയാത്തവർ  അതിനനുസരിച്ചുള്ള മുൻ കരുതലുകൾ സ്വീകരിക്കുക. 

*(19):* ഗുരുതര രോഗമുള്ളവർ, ഗർഭിണികൾ എന്നിവർ യാതൊരു കാരണവശാലും അകാരണമായി പുറത്തേക്കിറങ്ങരുത്. അത്യാവശ്യത്തിന് പുറത്തിറങ്ങുകയാണെങ്കിൽ കൃത്യമായ പ്രതിരോധ മാർഗ്ഗങ്ങൾ അവലംബിക്കേണ്ടതാണ്.

*(20):* ചുറ്റുപാടുമുള്ള മൃഗങ്ങൾ, പക്ഷികൾ എന്നിവർക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന നൻമയുള്ള പ്രവർത്തനങ്ങൾ ശീലിക്കുക.

 മേൽ നിർദ്ദേശങ്ങൾ ദൈന്യംദിന ജീവിതത്തിൽ കർശ്ശനമായി ശ്രദ്ധയിൽ ഉണ്ടാകണമെന്ന് അറിയിക്കുന്നു.

     

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only