May 18, 2024

മഴക്കാല പൂർവ്വ ശുചീകരണം ഊർജിതമാക്കാൻ തീരുമാനിച് കൂടരഞ്ഞി പഞ്ചായത്ത്‌. മെയ്‌ 20തിന്മെഗാ ശുചീകരണം


കൂടരഞ്ഞി : ഗ്രാമപഞ്ചായത്തിലെ മഴക്കാലപൂർവ്വ ശുചീകരണം ഊർജിതപ്പെടുത്താനും സമയബന്ധിതമായി പൂർത്തീകരിക്കാനും ഇന്ന് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റ് ശ്രീ ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനിച്ചു.മെയ്‌ 20 ന് പഞ്ചായത്ത് തല മെഗാ ശുചീകരണ യങ്ജം സംഘത്തിപ്പിക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.വരും ദിവസങ്ങളിൽ നടപ്പിലാക്കേണ്ട കർമ്മ പദ്ധതികൾ പഞ്ചായത്ത്‌ സെക്രട്ടറി അവതരിപ്പിച്ചു. ശുചിത്വ പ്രവർത്തനം വാർഡ് തലത്തിൽ ഏകോപിപ്പിക്കുന്നതിനു വാർഡ് മെമ്പർ മാരെ ചുമതലപ്പെടുത്തി.പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. രാജീവൻ. സി വിശദമായ ക്ലാസ്സ്‌ നൽകി

ജലജന്യ രോഗങ്ങൾ തടയുന്നതിന്റെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ കൂൾബാറുകൾ, ബേക്കറികൾ, ടീ ഷോപ്പുകൾ, ഹോട്ടലുകൾ, പരിശോധനകൾ നടത്താനും ശുചിത്വ മാനദന്ധങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കാനും തീരുമാനിച്ചു. പഞ്ചായത്തിലെ മുഴുവൻ തോട്ടം ഉടമകൾ, ഫാം ഉടമകൾ,ഷോപ്പ് ഉടമകൾ, എന്നിവരെ വിളിച്ചേർത്തു ആവശ്യമായ ബോധവൽക്കരണവും, പുതിയ നിയമത്തെ കുറിച്ചുള്ള അവബോധവും നൽകാൻ തീരുമാനിച്ചു. തുടർന്നും നിയമ വിധേയമല്ലാതെ പ്രവർത്തിക്കുന്ന പന്നി, കോഴി, പശു ഫാമുകൾ ഉള്ളപ്പെടെ എല്ലാ സ്ഥപ്നങ്ങളും അടച്ചു പൂട്ടുന്നത് ഉൾപ്പെടേ ഉള്ള കർശന നടപടികൾ കൈക്കൊള്ളുന്നതാണെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.വാർഡ് ആരോഗ്യ സമിതിയുടെ സഹകരണത്തോടെ കുളിവെള്ള സ്രോതസ്സുകൾ ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ച് അണുവിമുക്തമാക്കാനും, കൊതുകുകളുടെ ഉറവിട നശീകരണം നടത്താനും തീരുമാനിച്ചു, തൊഴിലുറപ്പ് തൊഴിലാളികൾ, ഫാം തൊഴിലാളികൾ, മറ്റ് കൃഷിപണികളിൽ ഏർപ്പെടുന്നവർ ഉൾപ്പെടേ എലിപ്പനി സാധ്യത ഉള്ളവർ രോഗം തടയുന്നതിനാവശ്യമായ പ്രതിരോധ ഗുളിക കഴിക്കണം എന്ന് കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ അഭ്യർത്ഥിച്ചു.ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ രവീന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ,ഗ്രാമപഞ്ചയത്ത് വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ, സ്ഥിരം സമിതി അധ്യക്ഷരയാ ജോസ് തോമസ്, റോസ്‌ലി ജോസ്, മെമ്പർമാരായ ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മുട്ടോളി, മോളി തോമസ്, വ്യാപാരി വ്യവസായി നേതാക്കൾ ആയ മുഹമ്മദ്‌ പാതിപറമ്പിൽ, ലാൽ മാത്യു, സി ഡി എസ് ചെയർപേഴ്സൺ ശ്രീജമോൾ, അസ്സിറ്റന്റ സെക്രട്ടറി സീമ എ പി, വി ഇ ഒ ജോസ് കുര്യക്കോസ്, 
ശുചീകരണ പരിപാടിയിൽ വ്യാപാരി സംഘടന നേതാക്കൾ എല്ലാവിധ പിന്തുണയും അറിയിച്ചു.വിവിധ സ്ഥാപന മേധാവികൾ, സ്കൂൾ അധ്യാപകർ, കുടുംബശ്രീ,അംഗൻവാടി പ്രവർത്തകർ, ഹരിത കർമ്മ സേന, ആശ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.മെഗാ ശുചീകരണ പരിപാടിയിൽ മുഴുവൻ ആളുകളുടെ സഹായം ഉണ്ടാവണം എന്ന് അഭ്യർത്ഥിക്കുന്നു

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only