May 19, 2024

ത്രിവേണി സ്കൂൾ സൂപ്പർമാർക്കറ്റ് ആരംഭിച്ചു


കൂടരഞ്ഞി ബസ്റ്റാന്റിൽ പ്രവർത്തിക്കുന്ന കേരളസർക്കാർ cosumerfed ത്രിവേണി സൂപ്പർമാർക്കറ്റിൽ ഇനി മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും ഒരു കുടകീഴിൽ ലഭിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ വിപണി ആരംഭിച്ചു. ഉൽഘടനം കൂടരഞ്ഞി ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു, ചടങ്ങിൽ ഗ്രാമപഞ്ചയത്ത് വൈസ്. പ്രസിഡന്റ് മേരി തങ്കച്ചൻ, വാർഡ് മെമ്പർമാരായ ബാബു മൂട്ടോളി, ജെറീന റോയ്, സഹകരണ വകുപ്പ് കൺസുമർഫെഡ് ജീവനക്കാരയ ഗിരീഷ് കുമാർ, ജെറിൻ ജോർജ്, സനൽ, ജോർജ് കുട്ടി, അരുൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു, സർക്കാർ നേരിട്ട് ഇത്തരം മാർക്കറ്റുകൾ മലയോര മേഖലയിൽ തുടങ്ങുന്നതോട് കൂടി സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഒരുപാട് കർഷക കുടുംബങ്ങൾക്കും കുട്ടികൾക്കും ഏറ്റവും കുറഞ്ഞ നിരക്കിൽ സ്കൂൾ സാദനങ്ങൾ വാങ്ങാൻ കഴിയുമ്മെന്നത് വലിയ നേട്ടം ആണെന്ന് ഗ്രാമപഞ്ചയത്ത് പ്രസിഡന്റ് പറഞ്ഞു, അതോടൊപ്പം പഞ്ചായത്ത്‌ പരിധിയിലെ മുഴുവൻ ആളുകളുടെയും സഹകരണം ത്രിവേണി സൂപ്പർമാർകെറ്റിന്റെ പ്രവർത്തനത്തിന് ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും പ്രസിഡന്റ് സൂചിപ്പിച്ചു,

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only