May 30, 2024

കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ കർഷക സെമിനാറും 50% സബ്സീഡിയിൽ കാർഷിക ഉപകരണങ്ങളും നൽകുന്നു.


കാർഷിക മേഖലയിൽ കൃഷി സുഗമമാക്കുന്നതിനൊപ്പം സംരംഭസാധ്യതയായും വരുമാനമാർഗമായും കാർഷിക ഉപകരണങ്ങൾ മാറുന്നു.  

പാടത്തും പറമ്പിലും കൃഷിപ്പണി എളുപ്പമാക്കാന്‍ ഒട്ടേറെ യന്ത്രോപകരണങ്ങള്‍, സർക്കാർ ധനസഹായത്തോടെ വാങ്ങാന്‍ സ്മാം പദ്ധതി മൂലം സാധിക്കുന്നു. 

കാർഷികോപകരണങ്ങൾ വ്യക്തികൾക്ക്‌ 40% മുതൽ 60% ശതമാനം വരെ സബ്സിഡിയോടെ വാങ്ങാനുള്ള അവസരമാണ് - കോടഞ്ചേരി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും  ഹരിത വിദ്യയുടെയും ആഭിമുഖ്യത്തിൽ 31/05/24 - ന് വെള്ളിയാഴ്ച  രാവിലെ 11 ന്‌  ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ അലക്സ്‌ തോമസ്സ്‌ ചെമ്പകശ്ശേരിയിൽ ഉദ്ഘാടനം ചെയ്യുന്നത്‌.

31/05-2024 മുതൽ 04/02-2024 കാർഷിക ഉപകരണങ്ങളുടെ പ്രദർശനവും വിൽപ്പനയും സബ്‌സീഡിക്ക്‌ ആവശ്യമായ സൗജന്യ റജിസ്ട്രേഷനും നടത്തപ്പെടുന്ന ക്യാമ്പിൽ കർഷക  ഗ്രൂപ്പുകൾക്കും കുടുബശ്രീ സംഘങ്ങൾക്കും ക്ലബുകൾക്കും 85 % വരെ സബ്സീഡിയിൽ കാർഷീക ഉപകരണങ്ങൾ സ്വന്തമാക്കാവുന്നതാണ്‌. പഞ്ചായത്ത്‌ മിനി കോൺഫറൻസ്‌ ഹാളിൽ വെച്ച് നടക്കുന്ന ഈ ചടങ്ങിലേക്ക് ഏവരും എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only