May 30, 2024

വരുന്നൂ പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷം ഇന്ന്മുതൽ , മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.


കോഴിക്കോട്: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളത്തിലെത്തിയ പശ്ചാത്തലത്തില്‍ മഴ കൂടുതല്‍ ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലകള്‍ക്കും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ബാക്കി എല്ലാ ജില്ലകളിലും മഞ്ഞ അലര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്.


കേരളത്തില്‍ തെക്ക്പടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി ഇന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം സ്ഥിരീകരിച്ചത്. രണ്ട് ദിവസം നേരത്തെയാണ് കേരളത്തില്‍ മണ്‍സൂണെത്തിയിരിക്കുന്നത്. സാധാരണയായി ജൂണ്‍ ഒന്ന് മുതലാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കുക. ഈ വര്‍ഷം കേരളത്തില്‍ കാലവര്‍ഷത്തിന് മുന്നോടിയായി വ്യാപകമായ മഴയാണ് ലഭിച്ചത്.

കേരളത്തിലെത്തിയ കാലവര്‍ഷം തുടര്‍ന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കും. കേരളത്തില്‍ കാലവര്‍ഷം എത്തുന്ന തീയതി അടിസ്ഥാനമാക്കിയാണ് രാജ്യത്തെ കാലവര്‍ഷത്തിന്റെ പുരോഗതി നിര്‍ണയിക്കുന്നത്. ഉത്തരേന്ത്യയില്‍ കടുത്ത ചൂട് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാലവര്‍ഷത്തിന്റെ കടന്നുവരവിന് ഏറെ പ്രാധാന്യമാണുള്ളത്.

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ശക്തമായ മഴയെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ച വൈകീട്ടോടെ എട്ട് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി ആരംഭിച്ചു. കാര്‍ത്തികപ്പള്ളി താലൂക്കില്‍ ആറും കുട്ടനാട്, മാവേലിക്കര താലൂക്കുകളിലുമായി ഓരോ ക്യാമ്പ് വീതവുമാണ് പുതുതായി ആരംഭിച്ചത്. ഇതോടെ ജില്ലയിലെ ആകെ ദുരിതാശ്വാസ ക്യാംപുകളുടെ എണ്ണം 17 ആയി.

354 കുടുംബങ്ങളില്‍ നിന്നായി 950 പേരാണ് ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നത്. ആലപ്പുഴ ജില്ല കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ക്യാംപുകള്‍ തുറന്നത് കോട്ടയത്താണ്. 11 ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. കൊല്ലം ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രി ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ജില്ലയില്‍ പതിമൂന്ന് ദുരിതാശ്വാസ ക്യാംപുകളിലായി 1600 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

മറ്റ് ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ടുള്ള ജില്ലകള്‍
മേയ് 31: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജൂണ്‍ 01: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

02: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

03: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only