May 10, 2024

കേരള മലനാട് മാർക്കറ്റിംഗ് സൊസൈറ്റി തിരുവമ്പാടിയുടെ സംരംഭമായ മാർടെക്സ്സ് സ്കൂൾ ബസാർ ഉത്ഘാടനം ചെയ്തു.


തിരുവമ്പാടി : സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് ആവശ്യമായ നോട്ട് ബുക്കുകൾ, കുടകൾ,ലഞ്ച് ബോക്സുകൾ, ഇൻസ്‌ട്രുമെന്റ് ബോക്സുകൾ, ബാഗുകൾ, റെയിൻ കൊട്ടുകൾ, വാട്ടർ ബോട്ടിലുകൾ തുടങ്ങിയ എല്ലാവിധ പഠനൊപകരണങ്ങളും ഗുണനിലവാരം ഉറപ്പുവരുത്തി മിതമായ വിലക്ക് ലഭ്യമാകുന്ന മാർടെക്സ് സ്കൂൾ ബസാർ തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി അംഗണത്തിൽ പ്രവർത്തനം ആരംഭിച്ചു. തിരുവമ്പാടി സെക്രെഡ് ഹാർട്ട്‌ ഫൊറോണ ചർച്ച് വികാരി റവ. ഫാദർ തോമസ് നാഗപ്പറമ്പിൽ സ്കൂൾ ബസാറിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു . ഈ വർഷത്തെ സ്കൂൾ യൂണിഫോമിന്റെ ഉദ്ഘാടനം തിരുവമ്പാടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി ബിന്ദു ജോൺസൺ നിർവഹിച്ചു. മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്‌ ബാബു പൈക്കാട്ടിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക്‌ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ബാബു കളത്തൂർ തിരുവമ്പാടി ഗ്രാമപഞ്ചായത്തു സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസ്സി സണ്ണി, ഷൈനി ബെന്നി,മനോജ്‌ വാഴേപറമ്പിൽ, മുഹമ്മദ്‌ വട്ടപറമ്പിൽ, മില്ലി മോഹൻ സംഘം വൈസ് പ്രസിഡന്റ്‌ റോബർട്ട്‌ നെല്ലിക്കതെരുവിൽ ഡയറക്ടർമാരായ ഹനീഫ ആച്ചപറമ്പിൽ, ജോർജ് പാറെകുന്നത്, ഫ്രാൻസിസ് സാലസ്, നീന ജോഫി സഘം സെക്രട്ടറി പ്രശാന്ത് കുമാർ പി. എൻ, ജിതിൻ പല്ലാട്ട് , ഷിജു ചെമ്പനാനി, ആൻമരിയ സോണി പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only