ഇൻ്റർനാഷണൽ കൈറ്റ് ഫെഡറേഷനിലെ ഇന്ത്യയുടെ പ്രതിനിധി അബ്ദുള്ള മാളിയേക്കൽ തിരുവമ്പാടി മേഖലയിലെ വിവിധ ടൂറിസ കേന്ദ്രങ്ങൾ സന്ദർശിച്ചു.
മലബാർ റിവർ ഫെസ്റ്റിവലിന്റെ വിവിധ പ്രീ ഇവന്റുകൾ സംഘടിപ്പിക്കുന്നത് സംബന്ധിച്ച ആലോചനകൾക്കും സ്ഥല പരിശോധനകൾക്കുമായി എത്തിയ അബ്ദുള്ള മാളിയേക്കൽ തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫുമായി ചര്‍ച്ച നടത്തുകയും മലബാർ റിവർ ഫെസ്റ്റിവലിന് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തു.
വിയറ്റ്നാമിൽ വച്ച് നടന്ന ഇന്റർനാഷനൽ കൈറ്റ് ഫെസ്റ്റിവലിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായിരുന്ന ചാർളി പറയൻകുഴി, തിരുവമ്പാടി ഫാംടൂറിസ സൊസൈറ്റി പ്രസിഡണ്ടും മലബാർ റിവർ ഫെസ്റ്റിവൽ കോഓർഡിനേറ്ററുമായ അജു എമ്മാനുവൽ എന്നിവർ അബ്ദുള്ള മാളിയേക്കലിനെ സ്വീകരിക്കുകയും സ്ഥലങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു.
Post a Comment