തിരുവമ്പാടി ബീവറേജിനോട് ചേർന്ന കെട്ടിടം അനധികൃത മാണെന്നും കെട്ടിട നമ്പറോ നിർമാണ അനുമതിയോ ഇല്ലാതെയെന്നും കണ്ടെത്തി,കെട്ടിടം പൊളിച്ചു നീക്കാൻ പഞ്ചായത്തിന്റെ ഉത്തരവ്.
2023 മാർച്ച് 28 നു തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്ന തിരുവമ്പാടിയിലെ ബീവറേജ് കോർപ്പറേഷന് അടുത്തുള്ള കെട്ടിടത്തിലെ സ്ഥാപനം പ്രവർത്തിക്കുന്നത് അടച്ചു പൂട്ടാനും അനധികൃത കെട്ടിടം പൊളിച്ചു നീക്കണമെന്നും 2024 ഏപ്രിൽ 29 നു തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ ഉത്തരവിൽ പറയുന്നു .
തിരുവമ്പാടി സ്വദേശികളായ തൊമരകാട്ടിൽ നിതിൻ ജോയ്, ടീന തോമസ് എന്നിവരുടെ ഉടമസ്ഥതയിൽ ഉള്ള സ്ഥലത്താണ് കെട്ടിട നിർമാണ അനുമതിയോ ,കെട്ടിട നമ്പറോ ,വാണിജ്യ വ്യാപാര ലൈസൻസോ ഇല്ലാതെ അനധികൃതമായി കെട്ടിടം നിർമിച്ചു വാണിജ്യ സ്ഥാപനം നടത്തുന്നതായി കണ്ടെത്തിയത് .
അനധികൃതമായി നിർമ്മിച്ച കെട്ടിടം അടച്ച് പൂട്ടാനും 15 ദിവസത്തിനകം പൊളിച്ച് നീക്കണമെന്നും പഞ്ചായത് സെക്രട്ടറി ഉത്തരവ് ഇറക്കിയ ഉത്തരവിൽ പറയുന്നു .
തിരുവമ്പാടി സ്വദേശിയും വിവരാവകാശ പ്രവർത്തകനുമായ സെയ്ദലവി ആണ് 2023 _ ഫെബ്രുവരിയിൽ അനധികൃത നിർമാണവുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നത്.
തന്റെ പരാതിയിൽ 2023 മാർച്ച് 28 ന് കെട്ടിട നിർമാണത്തിന് സ്റ്റോപ്പ് മെമ്മോ നൽക്കുകയും പൊളിച്ച് നീക്കാൻ അന്ന് ഉത്തരവ് ഉണ്ടാവുകയും ചെയ്തിരുന്നുവെന്നും
എന്നാൽ യാതൊരുവിധ തുടർനടപടിയും ഇല്ലാത്തതിനാൽ കെട്ടിട ഉടമ വീണ്ടും കെട്ടിടനിർമാണം തുടരുകയും ചെയ്യുകയായിരുന്നുവെന്നും സൈദലവി പറഞ്ഞു
കെട്ടിട ഉടമയിൽ നിന്ന് സാമ്പതിക്കമായോ മറ്റ് സ്വാധീനങ്ങൾക്കോ വഴങ്ങിയാണ് പഞ്ചായത്ത് സെക്ട്രേറ്ററി ഇത്രയും കാലം നിയമം നടപ്പാക്കാൻ തയ്യാറാവാത്തത് എന്നും ഇതിനു കൂട്ടു നിന്ന സെക്രട്ടറി ഉള്പടെയുള്ളവർക്കെതിരെ നടപടി സ്വീകരിക്കണം എന്ന് കാണിച്ചു വിജിലൻസിൽ പരാതി നൽകിയിട്ടുണ്ടെന്നും പരാതിക്കാരൻ പറയുന്നു
കെട്ടിട നിർമാണത്തിനായി ഉടമ പഞ്ചായത്തിന് സമർപിച്ച പ്ലാനുകൾ നിർമാണ ചട്ട വിരുദ്ധമായതിനാൽ പഞ്ചായത് നിരസിച്ചതായി ഉത്തരവിൽ പറയുന്നു.
ആയതിനാൽ
10 ദിവസത്തിനകം കെട്ടിട ഉടമയോട് രേഖാമൂലം ഹാജർ ആവാനും അല്ലാത്ത പക്ഷം തുടർനടപടി സ്വീകരിക്കും എന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Post a Comment