May 8, 2024

മുക്കത്തെ ജീവകാരുണ്യ പ്രവർത്തകൻ പ്രജീഷ് അന്തരിച്ചു


മുക്കം : ആനയാംകുന്ന്  

മാളികതടത്തിൽ പ്രജീഷ്(37)  അന്തരിച്ചു.


ശസ്ത്രക്രിയാനന്തരമുണ്ടായ അണുബാധയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

അച്ഛൻ - മാളികതടത്തിൽ പ്രഭാകരൻ (എം.ടി. സ്റ്റോർ മുക്കം). 

അമ്മ- റീജ.

ഭാര്യ - അമൃത ചേനോത്ത്. 

മക്കൾ - രണ്ട് മാസം പ്രായമായ രണ്ട് ഇരട്ട കുട്ടികൾ (ഇവാൻ, ഇസൽ).

സഹോദരങ്ങൾ - പ്രശോബ് ,
 പ്രജിനി. 
സംസ്ക്കാരം - ഇന്ന് (08-05-2024-ബുധനാഴ്ച) പകൽ 11:00-മണിക്ക് വീട്ടുവളപ്പിൽ.
പ്രജീഷ് മാളികതടത്തിൽ ഇനി ഓർമ്മ...

സന്നദ്ധ - സാമൂഹ്യ സേവനത്തിനായി ജീവിതം ഉഴിഞ്ഞു വെച്ച പ്രജീഷ് പലപ്പോഴായി 56 തവണ രക്തം ദാനം ചെയ്ത് സമൂഹത്തിന് ഒരു നല്ല മാതൃകയായിരുന്നു.

നിരവധി സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയവൻ. 

മുക്കത്തെയും സമീപപ്രദേശങ്ങളിലെയും കാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചവൻ പ്രിയപെട്ടവൻ.

ഗുരുതര രോഗം ബാധിച്ച് മിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. 

വിവാഹം കഴിഞ്ഞ് എട്ടു വർഷങ്ങൾക്കിപ്പുറം അവനൊരു അച്ഛനായി ഇരട്ടകുട്ടികളുടെ അച്ഛൻ... പ്രവാസ ജീവിതത്തിലായിരുന്ന അവൻ കുഞ്ഞുങ്ങളെ കാണാൻ ഓടിയെത്തിയതായിരുന്നു. എന്നാൽ പ്രസവനന്തര പ്രശ്നങ്ങളിൽ ICU വിൽ വെച്ചായിരുന്നു അവൻ ആ കുഞ്ഞികാലുകളെ കണ്ടത്. ഭാര്യയും കുഞ്ഞുങ്ങളും ഹോസ്പിറ്റൽ വിട്ടപ്പോഴേക്കും ഒരു സർജറിയുമായി ബന്ധപെട്ടു അവൻ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യപ്പെടേണ്ടി വന്നു. ശേഷം ഇൻഫെക്ഷൻ വന്നു രോഗം കൂടുതൽ വഷളായി പിന്നീട് വെന്റിലേറ്ററിലേക്ക് മാറേണ്ടി വന്നു.

എന്റെ മുക്കം സന്നദ്ധസംഘടനയുടെ ഭാഗമായ പ്രജീഷിന്
രക്തം ആവശ്യപ്പെട്ട് നിരവധി കാളുകൾ വരാറുണ്ട്. അത്തരം സമയങ്ങളിൽ പ്രജീഷിനെ വിളിച്ചാൽ മറ്റൊന്നും ആലോചിക്കാതെ രാപകലെന്നില്ലാതെ ഇറങ്ങി വരാറുള്ള ആളായിരുന്നു പ്രജീഷ്.

ജീവകാരുണ്യ പ്രവർത്തനം കൊണ്ട് ജനമനസ്സുകൾ കീഴടക്കിയ അഡ്വ. ഷമീർ കുന്ദമംഗലത്തിൻ്റെ നേതൃത്വത്തിൽ 
പ്രജീഷ് മുക്കത്തിന് വേണ്ടി ചികിത്സാ കമ്മിറ്റി രൂപീകരിച്ചിരുന്നു.

അവൻ ചെയ്തുതീർത്ത നന്മകൾ മാത്രം മതി.. അവന്റെ ഓർമ്മകൾ എന്നും ഈ മണ്ണിൽ നിലനിൽക്കും.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only