ഒരുപാട് നാളുകളായി കേൾക്കുന്നതാണ് രാജ്യത്ത് പറക്കും ടാക്സികൾ യാഥാർത്ഥ്യമാകുമെന്നത്. എന്നാൽ ഇതിനൊരു വ്യക്തമായ വിവരണം ആരും തരുന്നുമില്ല. അങ്ങനെയിരിക്കെ ആനന്ദ് മഹീന്ദ്ര അടുത്ത വർഷം പറക്കും ടാക്സികൾ രാജ്യത്ത് അവതരിപ്പിക്കുമെന്നും അതിൻ്റെ വിശദാംശങ്ങൾ പങ്കിടുകയും ചെയ്യുന്നത്. മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ ചെയർപേഴ്സൺ ആനന്ദ് മഹീന്ദ്ര, ഐഐടി മദ്രാസിൽ ഇൻകുബേറ്റ് ചെയ്ത ഒരു കമ്പനി വികസിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഫ്ലയിംഗ് ടാക്‌സിയുടെ വിശദാംശങ്ങൾ തൻ്റെ എക്സ് പേജിൽ പങ്കിട്ടിരിക്കുകയാണ്.
വരാനിരിക്കുന്ന ePlane-ൻ്റെ കൂടുതൽ വിവരങ്ങൾക്കൊപ്പം അദ്ദേഹം ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 200 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ ഇലക്ട്രിക് ഇ-ടാക്‌സിക്ക് ലംബമായി ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും കഴിയും എന്നതാണ് പ്രത്യേകത. കൂടാതെ, ഈ ഇപ്ലെയിനുകൾക്ക് 200 കിലോഗ്രാം പേലോഡ് ശേഷിയും ഉണ്ടായിരിക്കും, അതിനാൽ ഒരേസമയം രണ്ട് യാത്രക്കാരെ എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുമെന്നതാണ് ഗുണം. കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല എങ്കിലും പറക്കും ടാക്സികൾക്ക് 500 മീറ്റർ മുതൽ 2 കിലോമീറ്റർ ഉയരത്തിൽ വരെ പറക്കാൻ സാധിക്കും.
200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിലൂടെ ലക്ഷ്യസ്ഥാനത്ത് എത്രയും പെട്ടെന്ന് എത്താൻ സഹായിക്കുകയും ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര പങ്കിട്ടു. 10 കിലോമീറ്റർ വരെയുള്ള ദൂരം പിന്നിടാൻ വെറും 10 മിനിറ്റ് എടുക്കുന്നതിൻ്റെ ഗുണം നഗരങ്ങളിൽ പലപ്പോഴും ഉപയോഗിക്കുന്ന റോഡ് ടാക്സികളുടെ ഇരട്ടി മാത്രമേ ഈ ടാക്സികളുടെ നിരക്ക് പ്രതീക്ഷിക്കുന്നുള്ളൂ എന്നാണ് കമ്പനി പറയുന്നത്.
പ്രോട്ടോടൈപ്പ് ഒരു പ്രതീക്ഷ നൽകുന്ന ആദ്യപടിയാണെങ്കിലും, ഈ ഇലക്ട്രിക് ടാക്‌സികൾ ഇന്ത്യൻ വ്യോമാതിർത്തിയിലൂടെ കടന്നുപോകുന്നതിന് വേണ്ടി ഇനിയും കുറച്ച് കാര്യങ്ങൾ കൂടി പൂർത്തീകരിക്കാനുണ്ട്. സുരക്ഷിതവും കാര്യക്ഷമവുമായ പ്രവർത്തനങ്ങൾക്ക് നിയന്ത്രണങ്ങളും അടിസ്ഥാന സൗകര്യ വികസനവും നിർണായകമായ ഒരു കാര്യം തന്നെയാണ്. എന്നിരുന്നാലും, കമ്പനിക്ക് ഒരു വലിയ ഓപ്പറേറ്റിംഗ് ഫ്ലീറ്റ് ലഭിച്ചുകഴിഞ്ഞാൽ, നിരക്ക് ഏത് ആപ്പ് അധിഷ്‌ഠിത ടാക്സിക്കും തുല്യമാകുമെന്നാണ് കമ്പനി പറയുന്നത്.
2026 -ഓടെയാണ് ദുബായിൽ പറക്കും ടാക്സികൾ അവതരിപ്പിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. അതിന് മുൻപ് ഇന്ത്യയിൽ അവതരിപ്പിച്ചാൽ അതൊരു വലിയ നേട്ടമായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2026-ഓടെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പാം ജുമൈറയിലേക്ക് യാത്രക്കാരെ എത്തിക്കാനാണ് ഇലക്ട്രിക് എയർ ടാക്‌സികൾ ഉപയോഗിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്.
ഏരിയൽ ടാക്സി സർവീസ് ദുബായിലെ താമസക്കാർക്കും സന്ദർശകർക്കും നൂതനവും കാര്യക്ഷമവുമായ മൊബിലിറ്റി ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നതാണ്, പ്രധാന നഗര സ്ഥലങ്ങളിലേക്ക് വേഗതയേറിയതും സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര സാധ്യമാക്കുകയാണ് ഇതിലൂടെ. ടാക്‌സികൾ, ഇ-സ്‌കൂട്ടറുകൾ, സൈക്കിളുകൾ തുടങ്ങിയ വിവിധ പൊതു, വ്യക്തിഗത മൊബിലിറ്റി മാർഗങ്ങളുമായുള്ള സംയോജനം വർദ്ധിപ്പിക്കാനും അതുവഴി തടസ്സമില്ലാത്ത മൾട്ടിമോഡൽ ഗതാഗതം സുഗമമാക്കാനും നഗരത്തിലുടനീളം കണക്റ്റിവിറ്റി മെച്ചപ്പെടുത്താനും യാത്രക്കാർക്ക് സുഗമമായ യാത്രാനുഭവം ഉറപ്പാക്കാനും ഈ സേവനത്തിലൂടെ സാധിക്കുന്നു.
Post a Comment