May 14, 2024

കോഴിക്കോട് വാഹനാപകടം: ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി; രോ​ഗിക്ക് ദാരുണാന്ത്യം


കോഴിക്കോട്:കോഴിക്കോട് ന​ഗരത്തിൽ വാഹനാപകടം. രോ​ഗിയുമായി പോയ ആംബുലൻസ് ഇലക്ട്രിക് പോസ്റ്റിലിടിച്ച് കത്തി. വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് ദാരുണസംഭവം നടന്നത്. നാദാപുരം സ്വദേശി സുലോചന (57)ആണ് മരിച്ചത്. മലബാർ മെഡിക്കൽ കോളേജിൽനിന്ന് ശസ്ത്രക്രിയയ്ക്കായി സുലോചനയെ മിംസ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടയാണ് സംഭവം. സമീപത്തെ കടയിലേക്കും തീ പടർന്നു. കനത്ത മഴയും അപകടത്തിന് കാരണമായി. ആംബുലന്‍സിലുണ്ടായിരുന്നവരെ ആശുപത്രിയലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നുള്ള വാര്‍ത്തയാണ് പുറത്തുവരുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only