May 13, 2024

എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു


മുക്കം: ആനയാംകുന്ന് വി എം എച്ച് എം എച്ച് എസ് എസിലെ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ പി ടി എ കമ്മറ്റിയും മാനേജ്മെന്റും അനുമോദിച്ചു.

 പി ടി എ പ്രസിഡന്റ് സമാൻ ചാലൂളി അധ്യക്ഷനായി. മാനേജ്മെൻ്റ് പ്രതിനിധി വി.എം അഷ്റഫ്, ഹെഡ്മാസ്റ്റർ അനിൽ ശേഖർ, പ്രിൻസിപ്പാൾ പി.ലജ്ന,   ,വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്, ഗസീബ് ചാലൂളി, സാദിഖ്, എ വി നിഷ, അനസ് ബാബു, മുഫ്സിറ , പി.പി.ജസീല , സഫീർ കട്ടിപ്പാറ, ഇജാസ് അഹമ്മദ് , ഷാജു സക്കറിയ തുടങ്ങിയവർ സംസാരിച്ചു. 
തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും പി ടി എ ഭാരവാഹികളും ചേർന്ന് റാലി നടത്തുകയും പായസം വിതരണം ചെയ്യുകയും ചെയ്തു. പരിപാടിക്ക് ഇസ്ഹാഖ് കാരശ്ശേരി, മിൻസാർ ചെറുവാടി,   തുടങ്ങിയവർ നേതൃത്വം നൽകി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only