May 12, 2024

രോഗീ ശുശ്രൂഷ :നേഴ്സുമാർ പ്രധാന പങ്ക് നിർവഹിക്കുന്നവർ - ഡോ:എം.കെ. മുനീർ എം.എൽ.എ. കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റി നഴ്സ് എ.എം.ഷീജയെ ഡോ:എം.കെ. മുനീർ എം.എൽ.എ. ഉപഹാരം നൽകി ആദരിക്കുന്നു.


കാരശ്ശേരി : രോഗികളെ ശുശ്രൂ

ഷിക്കുന്ന കാര്യത്തിൽ നേഴ്സു
മാരാണ് ഡോക്ടർമാരെക്കാളും കൂടുതൽ പങ്കു വഹിക്കുന്നതെന്ന് ഡോ:എം.കെ. മുനീർ എം.എൽ.
എ.പറഞ്ഞു.അന്താരാഷ്ട്ര നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി കാരശ്ശേരി ബാങ്ക് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡോക്ടർമാർ നിർദ്ദേശം നൽ
കുന്നതനുസരിച്ച് നേഴ്സുമാരാ
ണ് രോഗികളെ പരിചരിക്കുന്നത്.
എന്നാൽ നഴ്സ് മാർക്ക് വേണ്ടത്ര ശ്രദ്ധയും അംഗീകാരവും കിട്ടാറി
ല്ലെന്നും അദ്ദേഹം പറഞ്ഞു.  നിസ്വാർഥ സേവനം നിർവഹിച്ചു വരുന്ന കാരശ്ശേരി ആശ്വാസ് പാലിയേറ്റീവ് കെയർ സൊസൈറ്റി നഴ്സ് എ.എം.ഷീജയെ ചടങ്ങിൽ എം.എൽ.എ. ഉപഹാരം നൽകി ആദരിച്ചു.ബാങ്ക് ചെയർമാൻ എൻ. കെ. അബ്ദുറഹ്മാൻ അധ്യക്ഷനായി.ബാങ്ക് മാനേജർ എം. ധനീഷ്  ബാങ്കിൻ്റെ ഉപഹാരം എം.കെ. മുനീർ എം.എൽ.എയ്ക്ക് കൈമാറി. എ.പി.മുരളീധരൻ , എ.എം. അബൂബക്കർ,സലാം തേക്കുംകുറ്റി,അമീന ബാനു, നടുക്കണ്ടി അബൂബക്കർ ,
റുക്കിയ മരക്കാർ, എ.എം.ഷീജ,
വിനോദ് പുത്രശ്ശേരി, ഗസീബ്
ചാലൂളി ,കണ്ടൻ പട്ടർച്ചോല,
പി.ജെ.ആശ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only