May 28, 2024

സ്കൂൾ മുന്നൊരുക്ക പ്രവർത്തനങ്ങൾ പി.ഇ.സി യോഗം വിലയിരുത്തി


കോടഞ്ചേരി:പുതിയ അധ്യായന വർഷം ആരംഭിക്കുന്നതിന് ഭാഗമായി സ്കൂൾ തലങ്ങളിൽ നടപ്പിലാക്കേണ്ട വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂൾ ബില്ലിംഗുകൾ, സ്കൂൾ ബസുകൾ എന്നിവയുടെ  ഫിറ്റ്നസ് കുടിവെള്ള സ്രോതസ്സുകളുടെ ശുദ്ധീകരണം മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയെല്ലാം ഒരുക്കിയിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുന്നതിനും പുതുവർഷത്തിലേക്ക് കടന്നുവരുന്ന നവാഗതരായ വിദ്യാർഥികൾക്ക് വർണ്ണമനോഹരമായ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനും ആയി കോടഞ്ചേരി ഗ്രാമപഞ്ചായത്ത് തല വിദ്യാഭ്യാസ സമിതിയുടെ അവലോകനയോഗം സംഘടിപ്പിച്ചു


ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ചിരണ്ടായത്ത്, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ചിന്ന അശോകൻ , പഞ്ചായത്ത് സെക്രട്ടറി സീനത്ത് കെ, മെമ്പർമാരായ  വാസുദേവൻ ഞാറ്റുകാലായിൽ, ജമീലാ അസീസ്,ബിന്ദു ജോർജ് റോസമ്മ കയത്തിങ്കൽ , ചിന്നമ്മ മാത്യൂ വായിക്കാട്ട് , ഷാജു ടി പി തെന്മലയിൽ , ലീലാമ്മ കണ്ടത്തിൽ, സിസിലി ജേക്കബ് കോട്ടുപ്പള്ളി വിവിധ സ്കൂളുകളിലെ പ്രധാന അധ്യാപകർ ബി ആർ സി അംഗങ്ങൾ എന്നിവർ സംബന്ധിച്ചു

പ്രധാന അധ്യാപകർ വിവിധ സ്കൂളുകൾ നടത്തിയ പ്രവർത്തനങ്ങൾ വിശദീകരിച്ചു ആരോഗ്യ പ്രവർത്തകർ ജനപ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിലുള്ള സംയുക്ത പരിശോധനകൾ നടത്തുവാനും ജൂൺ 3 ന് പഞ്ചായത്ത് തല പ്രവേശനോത്സവം വേളംകോട് സെൻറ് ജോർജ് ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിക്കുവാനും തീരുമാനിച്ചു.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only