2022-24 വർഷത്തെ മികവാർന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ചീഫ് മിനിസ്റ്റർ ഷീൽഡ് നന്മമുദ്ര പുരസ്കാരം നേടിയ കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികളെ മാനേജ്മെൻ്റ് പിടിഎ & സ്റ്റാഫ് അനുമോദിച്ചു.
സ്കൗട്ട് മാസ്റ്റർ ഷീൻ പി ജേക്കബ് സ്വാഗതം ചെയ്ത പരിപാടിയിൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ് എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു.
ജില്ലാതല പുരസ്കാരം നേടിയ സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾക്ക് സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് സർട്ടിഫിക്കറ്റുകളും മെഡലുകളും നൽകി അവരെ ചടങ്ങിൽ അനുമോദിച്ചു.രണ്ട് വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിയ ഫോട്ടോ ഫ്രെയിം പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ ചടങ്ങിൽ പ്രകാശനം ചെയ്തു.സ്കൗട്ട് ട്രൂപ്പ് ലീഡർ അഖിൽ ജോണി,ഗൈഡ് കമ്പനി ലീഡർ ലിയ മരിയ ബിജു എന്നിവർ നന്ദിയർപ്പിച്ച് സംസാരിച്ചു.
Post a Comment