കോടഞ്ചേരി : അഗസ്ത്യൻ മുഴി റോഡ് നിർമ്മാണം മൂലം ചെളിക്കുളമായിരുന്ന കാലത്തും ഇത് വഴി സാഹസികമായി മുക്കം -മുറമ്പാത്തി കോടഞ്ചേരി റൂട്ടിൽ സർവീസ് നടത്തി പ്രദേശത്തെ യാത്രാ ദുരിതം അകറ്റുന്നതിന് സഹായിച്ച ടിഎംസ് ബസിൻ്റെ മാനേജ്മെൻ്റിനെയും ജീവനക്കാരെയും മുറമ്പാത്തി ACT ടൂർ ക്ലബിൻ്റെ നേതൃത്വത്തിൽ ആദരിച്ചു.
ക്ലബ് പ്രസിഡണ്ട് സജികുമാർ ടി.പി,സെക്രട്ടറി ഏലിയാസ് പി പി,ക്ലബ് അംഗങ്ങൾ, നാട്ടുകാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ വാർഡ് മെമ്പർ ഷാജി മുട്ടത്ത് ജീവനക്കാർക്ക് മെമൻ്റോ നൽകി ആദരിച്ചു.
Post a Comment