കോടഞ്ചേരി: ആം ആദ്മി പാർട്ടി ദേശീയ നേതാവ് അരവിന്ദ് കെജ്രിവാളിന്റെ മോചനത്തിൽ കോടഞ്ചേരി പഞ്ചായത്ത് ആം ആദ്മി പാർട്ടി ആഹ്ലാദപ്രകടനം നടത്തി. പ്രകടന ശേഷം നടന്ന യോഗത്തിൽ പാർട്ടി പ്രസിഡൻറ് അബ്രഹാം വാമറ്റം,ഏലിയാസ് പാടത്ത് കാട്ടിൽ, ക്യൂൻ ഷാജി എന്നിവർ പ്രസംഗിച്ചു.സംസാരിച്ചു. ഇത് ഏകാധിപത്യത്തിന് നേരെയുള്ള ജനാധിപത്യത്തിന് വേണ്ടിയുള്ള ജനങ്ങളുടെ മുന്നേറ്റം ആണെന്നും യോഗം അഭിപ്രായപ്പെട്ടു.
Post a Comment