മുക്കം:
ഈ കഴിഞ്ഞ ദിവസം മരണപ്പെട്ട പ്രജീഷ് മുക്കത്തിന്റെ ഓർമ്മയ്ക്കായി എൻറെ മുക്കം രക്തദാന സേന രക്തദാന മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു
ജീവകാരുണ്യ പ്രവർത്തനത്തിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവച്ച 56 പ്രാവശ്യം രക്തം ദാനം ചെയ്തു പ്രജീഷ് മുക്കത്തിന്റെ ഓർമ്മയ്ക്കായി രക്തദാന മെഗാ ക്യാമ്പ് സംഘടിപ്പിക്കുന്നു.നിരവധി സന്നദ്ധ സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചു കോഴിക്കോട് ഡ്രൈവേഴ്സ് പ്രസിഡണ്ടായിരിക്കെ മരണപ്പെട്ടതിനാൽ കോഴിക്കോട് ഡ്രൈവേഴ്സ് ഇതിൽ പങ്കാളിയാകുന്നു.
കോഴിക്കോട് ഡ്രൈവേഴ്സ് അദ്ദേഹത്തിൻറെ എല്ലാവർഷവും ഓർമ്മ ദിവസത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അദ്ദേഹത്തിൻറെ അനുസ്മരണ ചടങ്ങിൽ പ്രഖ്യാപിച്ചിരുന്നു.
തുടർന്ന് എൻറെ നെല്ലിക്കാപറമ്പ് എൻറെ മുക്കം എന്നീ സംഘടനകൾ ഇതിന് പിന്തുണ പ്രഖ്യാപിക്കുകയും രക്തദാന സേന സംഘടിപ്പിക്കുന്ന ക്യാമ്പിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എല്ലാവിധ സഹകരണത്തോടുകൂടിയും പ്രവർത്തിച്ച് വരുന്നു.
നിങ്ങളും ഈ രക്തദാന ക്യാമ്പിൽ പങ്കാളികളാവുക.
*മുക്കം ഓർഫനേജ് സ്കൂളിൽ 26 5 2024* ലാണ് ഈ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
രക്തദാനം മഹാദാനം എന്ന മുദ്രാവാക്യം മുറുകെപ്പിടിച്ച് നിങ്ങളും പങ്കാളിയാവുക.
ദാനം ചെയ്യുന്ന തെരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
Post a Comment