പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലത്തെ ശബരിമല ദർശനത്തിന് ഇനിമുതൽ ഓൺലൈൻ ബുക്കിങ് മാത്രം. സ്പോട്ട് ബുക്കിങ് നിർത്തലാക്കി. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ തീരുമാനം.
പ്രതിദിന ബുക്കിങ് 80,000 വരെയാക്കി നിജപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ചേര്‍ന്ന ദേവസ്വം ഉദ്യോഗസ്ഥരുടെയും ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരുടെയും യോഗത്തിലാണ് തീരുമാനം. സീസണ്‍ തുടങ്ങുന്നതിന് മൂന്നു മാസം മുമ്പ് ബുക്കിങ് നടത്താം.
അരളിപ്പൂവ് പൂജക്കെടുക്കുന്നതിന്റെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ദേവസ്വംബോർഡ് അറിയിച്ചു. അരളിപ്പൂവ് കടിച്ചതാണ് ഹരിപ്പാട് സ്വദേശിനി സൂര്യയുടെ മരണകാരണമെന്ന് ശാസ്ത്രീയമായി തെളിഞ്ഞാല്‍ ഇത് ഒഴിവാക്കാമെന്നും ധാരണയായിട്ടുണ്ട്.
Post a Comment