ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ നാല് പേർ കസ്റ്റഡിയില്‍. സ്വരാജ്, സുനീര്‍, ഫൈസല്‍, കബീർ എന്നിവരാണ് പിടിയിലായത്.വാഹനം കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. ഇതില്‍ ചൊവ്വര സ്വദേശി കബീറാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ കൃത്യത്തില്‍ നേരിട്ട് പങ്കില്ല.
ആലുവ ശ്രീമൂലനഗരത്തില്‍ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മുന്‍ പഞ്ചായത്ത് അംഗവും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പി. സുലൈമാനാണ് വെട്ടേറ്റത്. ചുറ്റികകൊണ്ട് ഗുണ്ടാ സംഘം സുലൈമാന്‍റെ തലയ്ക്കടിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കാര്‍ പിന്നോട്ടെടുത്ത് ഇടിപ്പിക്കാനും ശ്രമിച്ചു. ഇയാള്‍ ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയിലെ വെന്‍റിലേറ്ററിലാണ്.ആക്രമണത്തില്‍ മറ്റ് നാല് പേർക്കും പരിക്കുണ്ട്. ഇവരെയും ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് പ്രദേശത്തുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം.
Post a Comment