May 1, 2024

വെദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ; വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നാളെ തീരുമാനിക്കും


തിരുവനന്തപുരം:


സംസ്ഥാനത്ത് ചൂടു കൂടുന്നതിന് അനുസരിച്ച് വൈദ്യുതി ഉപയോഗവും ഉയരുന്നു. വൈദ്യുതി ഉപയോഗം സർവകാല റെക്കോഡിൽ എത്തി. വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ നാളെ ചേരുന്ന ഉന്നതതല യോഗം തീരുമാനമെടുക്കും.

കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പും ബോധവൽക്കരണവും മറികടന്നുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്തുണ്ടാകുന്നത്. ചൂടു കൂടുന്നതിന് അനുസരിച്ച് ഉപയോഗവും വർധിക്കുന്നു. തിങ്കളാഴ്ച 113.15 ദശലക്ഷം യൂണിറ്റായിരുന്നു ഉപയോഗമെങ്കിൽ ചൊവ്വാഴ്ച ഉപഭോഗം 113.26 ദശലക്ഷം യൂണിറ്റെന്ന സർവകലാ റെക്കോഡിലെത്തി. ഇതോടെ ജലവൈദ്യുതി ഉൽപ്പാദവും ബോർഡ് വർധിപ്പിച്ചു. ഇന്നലെ 221.0 ദശലക്ഷം യൂണിറ്റ് ജലവൈദ്യുതിയാണ് ഉൽപ്പാദിപ്പിച്ചത്. പുറത്തുനിന്നും എത്തിച്ചതാകട്ടെ 89.08 ദശലക്ഷം യൂണിറ്റും. ഉപഭോഗം കുതിച്ചുയർന്നതോടെ നിയന്ത്രണം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് വൈദ്യുതി ബോർഡ്.

നിലവിലെ വൈദ്യുതി സാഹചര്യം വിലയിരുത്താൻ നാളെ ഉന്നതതല യോഗം ചേരും. വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയും ബോർഡ് ചെയർമാനും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. യോഗത്തിന്റെ തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കും. സർക്കാരിന്റെ് അനുമതിയോടെയാകും നിയന്ത്രണം ഏർപ്പെടുത്തുന്നതിൽ തീരുമാനമെടുക്കുക. പ്രസരണവിതരണ ശൃംഖലകളെ പ്രതിസന്ധി ബാധിച്ചതിനാൽ നിയന്ത്രണം ഒഴിവാക്കാനാകില്ലെന്നാണ ബോർഡ് നിലിപാട്

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only