കോടഞ്ചേരി: ഈ മാസം 13 മുതൽ 18 വരെ നേപ്പാളിലെ പൊക്കാറ ഇൻ്റർനാഷനൽ സറ്റേഡിയത്തിൽ നടക്കുന്ന സബ് ജൂനിയർ, ജൂനിയർ, യൂത്ത്, സീനിയർ വിഭാഗങ്ങളിൽ നടക്കുന്ന സോഫ്റ്റ് ബേസ്ബോൾ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ ലഭിച്ച കായിക താരങ്ങൾക്കുള്ള പ്രമോഷൻ ക്യാമ്പ് കോടഞ്ചേരി സെൻ്റ് ജോസഫ് സ്റ്റേഡിയത്തിൽ ആരംഭിച്ചു.
വിവിധ വിഭാഗങ്ങളിലായി പുരുഷ-വനിതാ വിഭാഗങ്ങളിൽ 50 കയിക താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു.
കഴിഞ്ഞ ഒരു ആഴ്ചയോളം മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നടന്ന ഇന്ത്യൻ ടീം പരിശീലന ക്യാമ്പിൽ നിന്നും വിദഗ്ത പരിശീലം നേടി തിരിച്ചെത്തിയ കേരളത്തിലെ കായിക താരങ്ങൾക്കാണ് സംസ്ഥാന സോഫ്റ്റ് ബേസ്ബോൾ അസോസിയേഷൻ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്.
10-ാം തിയതി കേരളത്തിൽ നിന്നും മംഗള ട്രെയിനിൽ പുറപ്പെടുന്ന ടീം അംഗങ്ങൾ 13-ാം തായതി ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ഇന്ത്യൻ ടീമിനൊപ്പം ചേരും.
സംസ്ഥാന സോഫ്റ്റ് ബേസ്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട് കെ.എം ജോസഫ് ക്യാമ്പ് ഉത്ഘാനം ചെയ്തു.
സംസ്ഥാന അസോസിയേഷൻ സെക്രട്ടറി പി.എം എഡ്വേർഡ്, ട്രഷറർ ഷിജോ സ്കറിയ, ജില്ലാ അസോസിയേഷൻ വൈസ് പ്രസിഡണ്ട് എ എം ബെന്നി , സംസ്ഥാന കോച്ച് കെ.അക്ഷയ് എന്നിവർ പ്രസംഗിച്ചു. ക്യാമ്പ് 9 ാoതിയതി വൈകുന്നേരം അവസാനിക്കും
Post a Comment