കോടഞ്ചേരി: കോഴഞ്ചേരി ഹോളി ക്രോസ് ആശുപത്രിയിൽ ആക്രമണം നടത്തി ഡോക്ടറെ കയ്യേറ്റം ചെയ്ത കോടഞ്ചേരി കല്ലന്ത്രമേട് വെള്ളാങ്കൽ രഞ്ചു (38)വിനെ താമരശ്ശേരി കോടതി റിമാൻ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രിയാണ് പ്രതി ആശുപത്രിയിൽ ആക്രമം നടത്തിയത്.
പ്രതിക്കായുള്ള തിരച്ചിലിനിടെ ഇന്നു രാവിലെ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തുകയായിരുന്നു.
Post a Comment