കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് ഫോക്കസ് പോയൻ്റ് 2024 - SSLC യ്ക്കു ശേഷം തുടർ പഠനം എന്ന വിഷയവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ചു കൊണ്ട് *പ്ലസ് വൺ അഡ്മിഷൻ,ഹയർ സെക്കണ്ടറി കോഴ്സുകൾ,ഉപരി പഠനസാധ്യതകൾ* എന്നിവ ചർച്ച ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ വിൽസൺ ജോർജ് സ്വാഗതം ചെയ്ത ചടങ്ങിൽ പി.ടി.എ പ്രസിഡൻ്റ് ഷിജോ സ്കറിയ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് ഐക്കൊളമ്പിൽ പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.ഹൈസ്ക്കൂൾ ഹെഡ്മാസ്റ്റർ വിജോയ് തോമസ് ആശംസയർപ്പിച്ചു.
കോടഞ്ചേരി ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപകനും,HITC യുമായ ബൈജു ജോസഫ് പൈകയിൽ,കരിയർ ഗൈഡൻസ് റിസോഴ്സ് പേഴ്സണും കല്ലാനോട് ഹയർ സെക്കൻ്ററി അദ്ധ്യാപകനുമായ ബോണി ജേക്കബ് എന്നിവർ ക്ലാസ്സ് നയിച്ചു.സ്കൂളിലെ കരിയർ ഗൈഡൻസ് ഇൻചാർജും,അദ്ധ്യാപികയുമായ റെജി പി.ജെ ഔദ്യോഗികമായി നന്ദിയർപ്പിച്ചു.
Post a Comment