മുക്കം : കാരശ്ശേരി ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ക്ലീൻ കാരശ്ശേരി, ഗ്രീൻ കാരശ്ശേരി എന്ന പ്രമേയത്തിൽ മഴക്കാല പൂർവ്വ ശുചീകരണ വാരാചരണത്തിൻ്റെ ഭാഗമായി വിളംബര സന്ദേശ റാലി സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ,ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്,റുഖ്യാ റഹീം, മെഡിക്കൽ ഓഫീസർ നന്ദകുമാർ,ആശാവർക്കർമാർ, ഹരിത കർമ്മ സേന അംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു
Post a Comment